ആ സിക്‌സര്‍ പറന്നത് 108 മീറ്റര്‍! ത്രില്ലര്‍ ചെയ്‌സിങ്; വെടിക്കെട്ട് ഹാപ്പി ന്യൂ ഇയര്‍ ആഘോഷവുമായി വെബ്സ്റ്ററും സ്‌റ്റോയിനിസും (വീഡിയോ)

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ മെല്‍ബണ്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 211 റണ്‍സടിച്ചാണ് ജയം അനായാസം സ്വന്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Published on
Updated on

അഡ്‌ലെയ്ഡ്: വെടിക്കെട്ട് പുതുവത്സര ആഘോഷമാണ് ഓസീസ് ആരാധകര്‍ ആസ്വദിച്ചത്. ബിഗ് ബാഷ് പോരാട്ടത്തില്‍ റണ്ണൊഴുകിയ മത്സരത്തില്‍ ചെയ്‌സിങിലൂടെ ത്രില്ലര്‍ ജയം പിടിച്ച് മെല്‍ബണ്‍ സ്റ്റാര്‍സ്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരം ഏഴ് വിക്കറ്റിനാണ് അവര്‍ പിടിച്ചെടുത്തത്. 

അതിനിടെ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ടോപ് സ്‌കോററായ ബ്യു വെബ്സ്റ്റർ നേടിയ പടുകൂറ്റന്‍ സിക്‌സ് ആഘോഷത്തിന്റെ മാറ്റ് കൂട്ടി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ മെല്‍ബണ്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 211 റണ്‍സടിച്ചാണ് ജയം അനായാസം സ്വന്തമാക്കിയത്. 

വെബ്സ്റ്റര്‍ പുറത്താകാതെ 48 പന്തില്‍ 66 റണ്‍സെടുത്തു. രണ്ട് സിക്‌സും ആറ് ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. 12ാം ഓവറില്‍ അഡ്‌ലെയ്ഡിന്റെ ബ്രണ്ടന്‍ ഡോഗറ്റിനെതിരെയാണ് താരം പടുകൂറ്റന്‍ സിക്‌സര്‍ പായിച്ചത്. സ്റ്റേഡിയത്തിന്റെ ലൈറ്റിനരികിലൂടെ താഴേക്കിറങ്ങുമ്പോള്‍ സിക്‌സര്‍ 108 മീറ്റര്‍ പിന്നിട്ടിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. 

മത്സരത്തില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ തീപ്പൊരി ബാറ്റിങ് മെല്‍ബണ്‍ ജയം അനായാസമാക്കി. വെറും 19 പന്തില്‍ നാല് സിക്‌സും ആറ് ഫോറും സഹിതം പുറത്താകാതെ സ്റ്റോയിനിസ് അടിച്ചെടുത്തത് 55 റണ്‍സ്. ഡാന്‍ ലോറന്‍സും (50) തിളങ്ങി. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്‌സ്‌വെലും (28) തിളങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com