സച്ചിന്റെ കൂടുതല്‍ നേട്ടങ്ങള്‍ ഇളകും; 2024ല്‍ കോഹ്‌ലിയെ കാത്ത് ഈ റെക്കോര്‍ഡുകള്‍

2023ല്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ രണ്ടാമായി ഫിനിഷ് ചെയ്താണ് കോഹ്‌ലി പുതുവര്‍ഷത്തിലേക്ക് കടന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: ക്രീസിലിറങ്ങിയാല്‍ റെക്കോര്‍ഡ് എന്ന പതിവ് 2023ലും വിരാട് കോഹ്‌ലി തെറ്റിച്ചില്ല. ഏകദിനത്തില്‍ 50 സെഞ്ച്വറികള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി കഴിഞ്ഞ വര്‍ഷമാണ് കോഹ്‌ലി മാറിയത്. 2023ല്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ രണ്ടാമായി ഫിനിഷ് ചെയ്താണ് കോഹ്‌ലി പുതുവര്‍ഷത്തിലേക്ക് കടന്നത്. 2024ല്‍ കോഹ്‌ലിയെ കാത്ത് നിരവധി റെക്കോര്‍ഡുകളുണ്ട്. 

1 ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററായി മാറാന്‍ കോഹ്‌ലിക്ക് വേണ്ടത് 152 റണ്‍സ് കൂടി. നിലവില്‍ സച്ചിനാണ് ഈ റെക്കോര്‍ഡ്. 350 കളികളില്‍ നിന്നാണ് സച്ചിന്‍ ഇത്രയും റണ്‍സ് എടുത്തത്. 

2 ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് മറ്റൊന്നു. നേട്ടത്തിലേക്ക് വേണ്ടത് വെറും 35 റണ്‍സ്. 

3 ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന സച്ചിന്റെ മറ്റൊരു റെക്കോര്‍ഡും കോഹ്‌ലിക്ക് മുന്നില്‍ ഈ വര്‍ഷം വഴിമാറിയേക്കാം. വേണ്ടത് 544 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ ഈ മാസം അവസാനം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. സച്ചിന്‍ 2535 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. 

4 ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ്. 21 റണ്‍സ് മാത്രം അകലെയാണ് ഈ റെക്കോര്‍ഡ്. 30 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിനെതിരെ എല്ലാ ഫോര്‍മാറ്റിലുമായി 4000 റണ്‍സ് കോഹ്‌ലി സ്വന്തമാക്കും. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായും കോഹ്‌ലി മാറും. 

5 ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ എന്ന നേട്ടത്തിലേക്ക് വേണ്ടത് അഞ്ച് ശതകങ്ങള്‍. ഭീഷണി സച്ചിന്റെ റെക്കോര്‍ഡിനു തന്നെ. സച്ചിന്‍ ഇന്ത്യന്‍ മണ്ണില്‍ 42 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. 

6 വെസ്റ്റ് ഇന്‍ഡീസിന്റെ മണ്ണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ്. വേണ്ടത് 322 റണ്‍സ്. മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ് നിലവില്‍ റെക്കോര്‍ഡ് കൈവശം വച്ചിരിക്കുന്നത്. 1919 റണ്‍സാണ് കരീബിയന്‍ മണ്ണില്‍ ദ്രാവിഡ് സ്വന്തമാക്കിയത്.

7 ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരം. റെക്കോര്‍ഡിടാന്‍ വേണ്ടത് ഒറ്റ ശതകം. ഒന്‍പത് സെഞ്ച്വറികളുമായി കോഹ്‌ലി സച്ചിനൊപ്പം റെക്കോര്‍ഡ് പങ്കിടുന്നു. 

8 ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ്. സച്ചിന്‍ നേടിയ 820 റണ്‍സാണ് റെക്കോര്‍ഡ്. തകര്‍ക്കാന്‍ കോഹ്‌ലിക്ക് വേണ്ടത് 383 റണ്‍സ്.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com