മൂന്നാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം; പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

മൂന്നാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടതോടെ പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ
ഓസ്ട്രേലിയൻ ബാറ്റിങ്, image credit: ICC
ഓസ്ട്രേലിയൻ ബാറ്റിങ്, image credit: ICC

മുംബൈ: മൂന്നാം ഏകദിനത്തിലും ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടതോടെ പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. അവസാന മത്സരത്തില്‍ 190 റണ്‍സിനാണ് ഇന്ത്യ തോറ്റത്. 339 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീം 32.4 ഓവറില്‍ 148 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു.

വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി ആര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 29 റണ്‍സെടുത്ത ഓപ്പണര്‍ സ്മൃതി മന്ഥാനയാണ് ടോപ് സ്‌കോറര്‍. ദീപ്തി ശര്‍മ 25 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജമീമ റോഡ്രിഗസ് അത്രയും റണ്‍സെടുത്ത് പുറത്തായി. യാസ്തിക ബാട്ടിയ (6), റിച്ച ഘോഷ് (19), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (3), അമന്‍ജോത് കൗര്‍ (3), പൂജ വസ്ത്രകാര്‍ (14), ശ്രേയങ്ക പാട്ടീല്‍ (2), രേണുക സിങ് (0), മന്നത്ത് കശ്യപ് (8) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 338 റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ട ഓസീസ് ഓപ്പണര്‍മാരായ ഫോബി ലിച്ച്ഫീല്‍ഡ്-അലിസ ഹീലി സഖ്യം ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തത് 28.5 ഓവറില്‍ 189 റണ്‍സാണ്. 125 പന്തില്‍ 119 റണ്‍സടിച്ച ലിച്ച്ഫീല്‍ഡ് ആണ് ടോപ് സ്‌കോറര്‍. 85 പന്തില്‍ 82 റണ്‍സ് നേടിയ അലിസ ഹീലി മികച്ച പിന്തുണ നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com