ഷഹീന്‍ അഫ്രീദിയും ഇമാം ഉള്‍ ഹഖും പുറത്ത്; സ്പിന്നര്‍ സാജിദ് ഖാനും, പുതുമുഖം സയിം അയൂബും പകരക്കാര്‍; സിഡ്‌നി ടെസ്റ്റിനുള്ള പാക് ടീം

അഫ്രീദിക്കു വിശ്രമം അനുവദിക്കുന്നുവെന്നാണ് പാക് ബോര്‍ഡ് വ്യക്തമാക്കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടത്തിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി, ഓപ്പണര്‍ ഇമാം ഉള്‍ ഹഖ് എന്നിവരെ ഒഴിവാക്കി. 

വലം കൈയന്‍ ഓഫ് സ്പിന്നര്‍ സാജിദ് ഖാനാണ് ഷഹീന്‍ അഫ്രീദിക്കു പകരം ടീമിലെത്തുന്നത്. അരങ്ങേറ്റക്കാരന്‍ സയിം അയൂബാണ് ഇമാം ഉള്‍ ഹഖിനു പകരക്കാരന്‍. 

അഫ്രീദിക്കു വിശ്രമം അനുവദിക്കുന്നുവെന്നാണ് പാക് ബോര്‍ഡ് വ്യക്തമാക്കിയത്. ഇമാമിനു ഫോമില്ലായ്മയാണ് തിരിച്ചടിയായത്. താരത്തിന്റെ മെല്ലപ്പോക്ക് ബാറ്റിങും വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. അരങ്ങേറ്റക്കാരന്‍ അയുബ് വമ്പനടിക്ക് കെല്‍പ്പുള്ള താരമാണ്. ഒപ്പം പോസിറ്റീവായ സമീപനവും താരത്തിനു ഗുണം ചെയ്തു. 

ഇതിഹാസ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അവസാന ടെസ്റ്റ് പോരാട്ടമെന്ന സവിശേഷതയുള്ള മത്സരം നാളെ മുതല്‍ സിഡ്‌നിയിലാണ് നടക്കുന്നത്. പരമ്പരയില്‍ 2-0ത്തിനു പിന്നില്‍ നില്‍ക്കുന്ന പാകിസ്ഥാന്‍ വൈറ്റ് വാഷ് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഓസീസ് ടീമില്‍ മാറ്റമില്ല.

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com