ടി20 ലോകകപ്പ്: ഇന്ത്യയും പാകിസ്ഥാനും ഒറ്റ ഗ്രൂപ്പില്‍, പോരാട്ടം ജൂണ്‍ 9ന്

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് എന്നതാണ് സവിശേഷത. ഇന്ത്യ, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, യുഎസ്എ ടീമുകള്‍ എ ഗ്രൂപ്പിലാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഗയാന: ഈ വര്‍ഷം അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളിലായി അരങ്ങേറുന്ന ടി20 ലോകകപ്പിന്റെ ചിത്രം തെളിഞ്ഞു. 20 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടത്തില്‍ ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോരാട്ടം. അഞ്ച് ടീമുകളാണ് ഒരു ഗ്രൂപ്പില്‍. 

ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് എന്നതാണ് സവിശേഷത. ഇന്ത്യ, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, യുഎസ്എ ടീമുകള്‍ എ ഗ്രൂപ്പിലാണ്. 

ഏകദിന ലോകകപ്പ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, ടി20 ലോകകപ്പ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് എന്നിവര്‍ ബി ഗ്രൂപ്പില്‍. വെസ്റ്റ് ഇന്‍ഡീസിനൊപ്പം ന്യൂസിലന്‍ഡ്, അഫ്ഗാന്‍ ടീമുകള്‍ സിയില്‍. 

ജൂണ്‍ നാല് മുതല്‍ 30 വരെയാണ് പോരാട്ടം. ഇന്ത്യയുടെ ആദ്യ പോരാട്ടം അയര്‍ലന്‍ഡുമായാണ് ജൂണ്‍ അഞ്ചിന്. ഇന്ത്യ- പാക് പോരാട്ടം ജൂണ്‍ ഒന്‍പതിനു. 12നു ഇന്ത്യ- അമേരിക്ക, 15ന് ഇന്ത്യ- കാനഡ. 

ലോകകപ്പ് ഫൈനല്‍ ബാര്‍ബഡോസിലായിരിക്കും. നാല് ഗ്രൂപ്പുകളില്‍ നിന്നു ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടില്‍ ഏറ്റുമുട്ടും. സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങളും തുടര്‍ന്നു അരങ്ങേറും. 

ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാന്‍, അയര്‍ലന്‍ഡ്, കാനഡ, യുഎസ്എ

ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്‌ലന്‍ഡ്, ഒമാന്‍

ഗ്രൂപ്പ് സി: വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഉഗാണ്ട, പപ്പുവ ന്യൂഗിനിയ

ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com