മിന്നും ബൗളിങുമായി ഇന്ത്യന്‍ വനിതകള്‍; ഓസ്‌ട്രേലിയ 141ന് പുറത്ത്

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ടിറ്റസ് സാധുവിന്റെ മികച്ച ബൗളിങാണ് ഓസീസിനെ തകര്‍ത്തത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരില്‍ ഇന്ത്യക്ക് 142 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 19.2 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്തായി. 

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ടിറ്റാസ് സാധുവിന്റെ മികച്ച ബൗളിങാണ് ഓസീസിനെ തകര്‍ത്തത്. ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ രേണുക സിങ്, അമന്‍ജോത് കൗര്‍ എന്നിവര്‍ പങ്കിട്ടു. 

ഓസീസ് നിരയില്‍ ഫൊയ്ബ് ലിച്ഫീല്‍ഡ് 49 റണ്‍സെടുത്ത് ടോപ് സ്‌കോററായി. എല്ലിസ് പെറി 37 റണ്‍സ് കണ്ടെത്തി. ബെത് മൂണി (17), അന്നബെല്‍ സതര്‍ലാന്‍ഡ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com