മുംബൈ ഇന്ത്യന്‍സിന്റെ എല്ലാ ടീമിനേയും നയിക്കുന്നു! പൊള്ളാര്‍ഡ് കേപ് ടൗണ്‍ ക്യാപ്റ്റന്‍

ആദ്യ സീസണില്‍ റാഷിദ് ഖാന്റെ ക്യാപ്റ്റന്‍സില്‍ കേപ് ടൗണിനായി കളിച്ച പൊള്ളാര്‍ഡ് കഴിഞ്ഞ സീസണ്‍ പരിക്കിനെ തുടര്‍ന്നു കളിച്ചില്ല
ചിത്രം: എക്‌സ്
ചിത്രം: എക്‌സ്

കേപ് ടൗണ്‍: വെറ്ററന്‍ ടി20 ഇതിഹാസം കെയ്‌റോണ്‍ പൊള്ളാര്‍ഡ് മുംബൈ ഇന്ത്യന്‍സ് കേപ് ടൗണ്‍ ടീമിന്റെ ക്യാപ്റ്റന്‍. വരാനിരിക്കുന്ന സൗത്ത് ആഫ്രിക്ക ടി20യില്‍ താരം ടീമിനെ നയിക്കും. 

ആദ്യ സീസണില്‍ റാഷിദ് ഖാന്റെ ക്യാപ്റ്റന്‍സില്‍ കേപ് ടൗണിനായി കളിച്ച പൊള്ളാര്‍ഡ് കഴിഞ്ഞ സീസണ്‍ പരിക്കിനെ തുടര്‍ന്നു കളിച്ചില്ല. പരിക്കേറ്റ് ശസ്ത്രക്രിയയും കഴിഞ്ഞ് വിശ്രമിക്കുന്ന അഫ്ഗാന്‍ സ്പിന്നര്‍ കൂടിയായി റാഷിദ് ഇത്തവണ കളിക്കുന്നില്ല. പിന്നാലെയാണ് പൊള്ളാര്‍ഡിനെ ക്യാപ്റ്റനാക്കിയത്. 

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് കോച്ചാണ് പൊള്ളാര്‍ഡ്. പ്രഥമ യുഎഇ ഐഎല്‍ ടി20 ലീഗില്‍ മുംബൈ ഇന്ത്യന്‍സ് എമിറേറ്റ്‌സിന്റെ ക്യാപ്റ്റനും പൊള്ളാര്‍ഡായിരുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന്റെ ക്യാപ്റ്റനും പൊള്ളാര്‍ഡ് തന്നെ.

അബുദാബി ടി10 പോരാട്ടത്തില്‍ ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ക്യാപ്റ്റനായി താരം കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ നിക്കോളാസ് പുരാന്‍ നയിച്ച ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സിനെയാണ് ന്യൂയോര്‍ക്ക് സ്‌ട്രൈക്കേഴ്‌സ് കീഴടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com