ലളിത് മോദി, പ്രവീൺ കുമാർ/ ട്വിറ്റർ
ലളിത് മോദി, പ്രവീൺ കുമാർ/ ട്വിറ്റർ

'കരിയർ ഇല്ലാതാക്കുമെന്നു ലളിത് മോദി ഭീഷണിപ്പെടുത്തി'- മുൻ ഇന്ത്യൻ താരം

എന്നാൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടീമിനായ പ്രഥമ സീസണിൽ ഇറങ്ങിയത്. ആർസിക്കായി കളിച്ചത് മറ്റു വഴികൾ ഇല്ലാതായതോടെ ആണെന്നും അദ്ദേഹം ഒരു ചർച്ചയ്ക്കിടെ വെളിപ്പെടുത്തി

ന്യൂ‍ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് കമ്മീഷണറായിരുന്ന ലളിത് മോദി തന്റെ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാർ. ഐപിഎല്ലിലെ ആദ്യ സീസണിൽ ഡൽഹി ഡെയർ ഡെവിൾസിലാണ് താൻ കളിക്കാൻ ആ​ഗ്രഹിച്ചത്.

എന്നാൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടീമിനായ പ്രഥമ സീസണിൽ ഇറങ്ങിയത്. ആർസിക്കായി കളിച്ചത് മറ്റു വഴികൾ ഇല്ലാതായതോടെ ആണെന്നും അദ്ദേഹം ഒരു ചർച്ചയ്ക്കിടെ വെളിപ്പെടുത്തി. 

'എന്റെ നാട്ടിൽ നിന്നു വളരെ അകലെയാണ് ബാം​ഗ്ലൂർ. അതിനാൽ തന്നെ ആർസിബിയിൽ കളിക്കാൻ താത്പര്യമൊട്ടും ഉണ്ടായിരുന്നില്ല. നന്നായി ഇം​ഗ്ലീഷും എനിക്ക് വഴങ്ങിയിരുന്നില്ല. അവിടുത്തെ ഭക്ഷണവും ഇഷ്ടമായിരുന്നില്ല. എന്നെ സംബന്ധിച്ച് ഡൽഹി ഡെയർഡെവിൾസിൽ ചേരുന്നതായിരുന്നു എളുപ്പം. എന്റെ നാടായ മീററ്റിനു സമീപമാണ് ഡൽഹി. വീട്ടിൽ എത്താനും എനിക്ക് എളുപ്പമായിരുന്നു.' 

'ഇക്കാര്യം ഞാൻ‌ അവരോടു പറഞ്ഞു. എന്നാൽ ലളിത് മോദി എന്നെ വിളിച്ച് കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി'- പ്രവീൺ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com