ബ്രസീലിനു പുതിയ പരിശീലകന്‍; തന്ത്രമോതാന്‍ ഡൊറിവാള്‍ ജൂനിയര്‍

സാവോ പോളോ ടീമിനെ 2022ല്‍ കോപ്പ ലിബര്‍ട്ടഡോറസ്, ബ്രസീലിയന്‍ കപ്പ് നേട്ടങ്ങളിലേക്ക് നയിക്കാന്‍ ഡൊറിവാളിനു സാധിച്ചിരുന്നു
‍‍ഡൊറിവാൾ ജൂനിയർ‌/ ട്വിറ്റർ
‍‍ഡൊറിവാൾ ജൂനിയർ‌/ ട്വിറ്റർ

റിയോ ഡി ജനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പുിയ പരിശീലകനായി ഡൊറിവാള്‍ ജൂനിയറിനെ നിയമിച്ചു. താത്കാലിക പരിശീലകനായിരുന്ന ഫെര്‍ണാണ്ടോ ദിനിസിനു പകരമാണ് 61കാരനായ ഡൊറിവാളിന്റെ വരവ്. കരിയറില്‍ നിരവധി ടീമുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവ സമ്പത്തുള്ള ആളാണ് ഡൊറിവാള്‍. ലാറ്റിനമേരിക്കന്‍ ടീമുകളെയാണ് ഡൊറിവാള്‍ ഇതുവരെ കാര്യമായി പരിശീലിപ്പിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. 

സാവോ പോളോ ടീമിനെ 2022ല്‍ കോപ്പ ലിബര്‍ട്ടഡോറസ്, ബ്രസീലിയന്‍ കപ്പ് നേട്ടങ്ങളിലേക്ക് നയിക്കാന്‍ ഡൊറിവാളിനു സാധിച്ചിരുന്നു. അത്‌ലറ്റിക്കോ മിനെയ്‌റോ, അത്‌ലറ്റിക്കോ പരാനെന്‍സ്, ഫ്‌ളുമിനെന്‍സ്, പാല്‍മിറസ് അടക്കമുള്ള ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്. 

ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ തപ്പിത്തടയുന്ന ടീമിനെ ലോകകപ്പിലെത്തിക്കുകയാണ് ഡൊറിവാളിന്റെ ആദ്യ പരീക്ഷണം. ആറ് കളികളില്‍ രണ്ട് ജയം മാത്രമാണ് ബ്രസീലിന്റെ അക്കൗണ്ടിലുള്ളത്. നിലവില്‍ അവര്‍ ആറാം സ്ഥാനത്ത്. 

ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ടിറ്റോ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ബ്രസീല്‍ അണ്ടര്‍ 20 കോച്ചായിരുന്ന റാമോണ്‍ മെനെസെസിനേയും പിന്നാലെ ദിനിസിനെയും താത്കാലിക പരിശീലകരാക്കി. പിന്നീട് ദിനിസിന്റെ കീഴിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ടീം കളിച്ചത്. ദിനിസിന്റെ കീഴിലും ടീം കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കിയില്ല. ഇതോടെയാണ് പരിശീലക സ്ഥാനത്ത് സ്ഥിരക്കാരനെ നിയമിക്കാന്‍ ബ്രസീല്‍ തീരുമാനിച്ചത്. 

നേരത്തെ വിഖ്യാത ഇറ്റാലിയന്‍ കോച്ചും റയല്‍ മാഡ്രിഡിന്റെ നിലവിലെ പരിശീലകനുമായ കാര്‍ലോ ആന്‍സലോട്ടി ബ്രസീലിനെ പരിശീലിപ്പിക്കാന്‍ എത്തുമെന്നു പ്രതീക്ഷിച്ചിരുന്നു. ആന്‍സലോട്ടി താത്പര്യം പ്രകടിപ്പിച്ചതായും റയലിലെ കരാര്‍ 2024ല്‍ അവസാനിക്കുന്നതിനു പിന്നാലെ ആന്‍സലോട്ടി സ്ഥാനമേല്‍ക്കുമെന്നുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ആന്‍സലോട്ടി റയലിലെ കരാര്‍ നീട്ടിയതോടെ ബ്രസീല്‍ അധികൃതരുടെ പ്രതീക്ഷയും അവസാനിച്ചു. ഇതോടെയാണ് ഡൊറിവാളിന്റെ നിയമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com