തകര്‍ത്തടിച്ച് നബി, കുരുക്കി അക്ഷര്‍; അഫ്ഗാനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 159 റണ്‍സ്

ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ തിളങ്ങി
സഞ്ജുവിനൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന അക്ഷർ/ പിടിഐ
സഞ്ജുവിനൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന അക്ഷർ/ പിടിഐ

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 159 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് കണ്ടെത്തിയത്. 

ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ തിളങ്ങി. അക്ഷറാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. താരം നാലോവറില്‍ 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ശേഷിച്ച ഒരു വിക്കറ്റ് ശിവം ഡുബെ വീഴ്ത്തി.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് നബിയുടെ മികച്ച ബാറ്റിങാണ് അഫ്ഗാനെ തുണച്ചത്. താരം 27 പന്തില്‍ 42 റണ്‍സെടുത്തു. മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു ഇന്നിങ്‌സ്.

അഫ്ഗാന്റെ ആദ്യ മൂന്ന് താരങ്ങള്‍ മികച്ച ബാറ്റിങുമായി നിലയുറപ്പിച്ചെന്നു തോന്നിപ്പിച്ച് വീണു. റഹ്മാനുള്ള ഗുര്‍ബാസ് (23), ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാന്‍ (25), അസ്മതുല്ല ഒമര്‍സായ് (29) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തെങ്കിലും അധികം നീണ്ടില്ല. പിന്നീടാണ് മുഹമ്മദ് നബി ഒരറ്റത്ത് തകര്‍ത്തടിച്ചത്. 

നജിബുല്ല സാദ്രാന്‍ (11 പന്തില്‍ 19), കരിം ജാനറ്റ് (5 പന്തില്‍ 9) എന്നിവര്‍ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നാണ് ടീമിനു പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com