ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിന് വനിതാ റഫറി; ചരിത്രത്തിലേക്ക് യോഷിമി യമഷിത

യമഷിതയടക്കം അഞ്ച് മാച്ച് ഓഫിഷ്യല്‍സാണ് ഇത്തവണ ഏഷ്യന്‍ പോരില്‍ അണിനിരക്കുന്നത് എന്നൊരു സവിശേഷതയുമുണ്ട്
യോഷിമി യമഷിത /എക്‌സ്
യോഷിമി യമഷിത /എക്‌സ്

ദോഹ: ലോകകപ്പ്, യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് പിന്നാലെ ഏഷ്യന്‍ കപ്പിലും പുരുഷ മത്സരത്തില്‍ മത്സരം നിയന്ത്രിക്കാന്‍ ഒരുങ്ങി വനിതാ റഫറി. ജപ്പാന്‍ റഫറി യോഷിമി യമഷിതയാണ് ചരിത്രത്തിലേക്ക് വിസിലൂതാന്‍ ഒരുങ്ങുന്നത്. 

നാളെ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിലാണ് യമഷിത മത്സരം നിയന്ത്രിക്കുക. യമഷിതയടക്കം അഞ്ച് മാച്ച് ഓഫിഷ്യല്‍സാണ് ഇത്തവണ ഏഷ്യന്‍ പോരില്‍ അണിനിരക്കുന്നത് എന്നൊരു സവിശേഷതയുമുണ്ട്. 

ഇന്ത്യ- ഓസ്‌ട്രേലിയ പോരില്‍ യമഷിതയ്‌ക്കൊപ്പം മത്സരം നിയന്ത്രിക്കാനായി ഗ്രൗണ്ടിലിറങ്ങുന്ന അസിസ്റ്റന്റുമാരും വനിതാ റഫറിമാര്‍ തന്നെ. മകോടോ ബൊസോനോ, നവോമി ടെഷിരോഗി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com