'എല്‍ ക്ലാസിക്കോ തനിയാവര്‍ത്തനം'- സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍- ബാഴ്‌സ പോര്

രണ്ടാം സെമിയില്‍ ഒസാസുനക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയാണ് ബാഴ്‌സലോണ ഫൈനലുറപ്പിച്ചത്
റയൽ, ബാഴ്സ/ ട്വിറ്റർ
റയൽ, ബാഴ്സ/ ട്വിറ്റർ

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം എല്‍ ക്ലാസിക്കോ. ഫൈനലില്‍ സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണ എഫ്‌സിയും ഏറ്റുമുട്ടും. ഈ മാസം 15നാണ് ഫൈനല്‍. ബാഴ്‌സലോണ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയാണ്. 

കഴിഞ്ഞ സീസണിലെ ഫൈനല്‍ ആവര്‍ത്തനമാണ് ഇത്തവണയും. ബാഴ്‌സലോണയെ വീഴ്ത്തി കണക്കു തീര്‍ക്കുകയാണ് റയലിന്റെ ലക്ഷ്യം. ബാഴ്‌സ 15ാം സൂപ്പര്‍ കപ്പാണ് ലക്ഷ്യം വയ്ക്കുന്നത്. 

രണ്ടാം സെമിയില്‍ ഒസാസുനക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയാണ് ബാഴ്‌സലോണ ഫൈനലുറപ്പിച്ചത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ലമിന്‍ യമാല്‍ എന്നിവര്‍ ബാഴ്‌സലോണയ്ക്കായി ഗോളുകള്‍ നേടി.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി 59ാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയാണ് ലീഡ് സമ്മാനിച്ചത്. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ യമാലും വല ചലിപ്പിച്ചു. 

ആദ്യ സെമി ത്രില്ലറായിരുന്നു. മാഡ്രിഡ് ഡെര്‍ബി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ കടുത്ത പോരാട്ടം തന്നെ വേണ്ടി വന്നു. മത്സരം അധിക സമയത്തേക്ക് നീണ്ടു. അടിക്ക് തിരിച്ചടി എന്ന നിലയില്‍ മത്സരം പുരോഗമിച്ചതോടെ പോരാട്ടം ആവേശകരമായി. 

ആറാം മിനിറ്റില്‍ മരിയോ ഹെര്‍മോസോയും 37ാം മിനിറ്റില്‍ അന്റോയിന്‍ ഗ്രീസ്മാനും അത്‌ലറ്റിക്കോക്കായി വല ചലിപ്പിച്ചു. അന്റോണിയോ റൂഡിഗര്‍ 20ാം മിനിറ്റിലും ഫെര്‍ലന്‍ഡ് മെന്‍ഡി 29ാം മിനിറ്റിലും വല ചലിപ്പിച്ചു. 

78ാം മിനിറ്റില്‍ റൂഡിഗര്‍ തന്നെ വില്ലനായി. താരത്തിന്റെ ഓണ്‍ ഗോള്‍ അത്‌ലറ്റിക്കോയ്ക്ക് ലീഡ് സമ്മാനിച്ചു. മത്സരത്തിന്റെ നിശ്ചിത സമയം തീരാന്‍ 12 മിനിറ്റുകള്‍ മാത്രം ബാക്കി. ഒരു വേള അത്‌ലറ്റിക്കോ വിജയമുറപ്പിച്ചു. എന്നാല്‍ 85ാം മിനിറ്റില്‍ ഡാനി കാര്‍വഹാളിന്റെ ഗോള്‍ റയലിനു നിര്‍ണായക സമനിലയൊരുക്കി. 

മത്സരം അധിക സമയത്തേക്ക്. 116ാം മിനിറ്റില്‍ ജോസലു, അവസാന ഘട്ടത്തില്‍ ബ്രഹിം ഡയസ് എന്നിവര്‍ പന്ത് വലയലിട്ടപ്പോള്‍ അത്‌ലറ്റിക്കോയ്ക്ക് മറുപടിയുണ്ടായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com