സാന്റ്‌നര്‍ക്ക് കോവിഡ്; പാകിസ്ഥാനെതിരെ ആദ്യ ടി20 കളിക്കില്ല

നിലവില്‍ ടീമിനൊപ്പം തന്നെയാണ് സാന്റ്‌നറുള്ളത്. താരം ഐസോലേഷനിലാണ്
മിച്ചല്‍ സാന്റ്‌നര്‍/ എക്‌സ്
മിച്ചല്‍ സാന്റ്‌നര്‍/ എക്‌സ്

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരം പാകിസ്ഥാനെതിരായ ഒന്നാം ടി20യില്‍ നിന്നു പുറത്തായി. 

നിലവില്‍ ടീമിനൊപ്പം തന്നെയാണ് സാന്റ്‌നറുള്ളത്. താരം ഐസോലേഷനിലാണ്. രണ്ടാം ടി20യില്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. 

ഞായറാഴ്ചയാണ് രണ്ടാം ടി20 അരങ്ങേറുന്നത്. ഹാമില്‍ട്ടനിലേക്ക് ടീം പോകുമ്പോള്‍ സാന്റ്‌നറും കൂടെ പോകും. 

സാന്റ്‌നര്‍ കളിക്കില്ലെന്നുറപ്പായതോടെ പാകിസ്ഥാനെതിരെ ഇഷ് സോധി മാത്രമായിരിക്കും ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നര്‍. ബംഗ്ലാദേശിനെതിരായ ടി20 പരമ്പര 1-1നു സമനിലയില്‍ അവസാനിപ്പിച്ചാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com