'ഗില്‍ അശ്രദ്ധമായാണ് നിന്നത്, ആരായാലും ചൂടാവും'- രോഹിതിനെ പിന്തുണച്ച് രോഹന്‍ ഗാവസ്‌കര്‍

രോഹിതിന്റെ ഗില്ലിനോടുള്ള സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ക്യാപ്റ്റനെ പിന്തുണച്ച് സുനില്‍ ഗാവസ്‌കറിന്റെ മകനും മുന്‍ ക്രിക്കറ്റ് താരവുമായി രോഹന്‍ ഗാവസ്‌കര്‍ രംഗത്തെത്തി
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20യില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രണ്ട് പന്തില്‍ പൂജ്യം റണ്‍സില്‍ റണ്ണൗട്ടായി മടങ്ങിയിരുന്നു. സഹ ഓപ്പണര്‍ ശുഭ്മാല്‍ ഗില്ലുമായുണ്ടായ ആശയക്കുഴപ്പമാണ് റണ്ണൗട്ടില്‍ കലാശിച്ചത്. പുറത്തായതിനു പിന്നാലെ രോഹിത് ഗില്ലിനോട് പരസ്യമായി തന്നെ തന്റെ അനിഷ്ടം പ്രകടിപ്പിച്ചു. ചൂടായാണ് താരം ക്രീസ് വിട്ടത്. 

രോഹിതിന്റെ ഗില്ലിനോടുള്ള സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. എന്നാല്‍ ക്യാപ്റ്റനെ പിന്തുണച്ച് സുനില്‍ ഗാവസ്‌കറിന്റെ മകനും മുന്‍ ക്രിക്കറ്റ് താരവുമായി രോഹന്‍ ഗാവസ്‌കര്‍ രംഗത്തെത്തി. സിംഗിള്‍ എടുക്കാന്‍ സാധിക്കുമായിരുന്ന ഷോട്ടായിരുന്നു അതെന്നു രോഹന്‍ ചൂണ്ടിക്കാട്ടുന്നു. 

'അത്തരം സന്ദര്‍ഭങ്ങളില്‍ ആരായാലും ചൂടാവും. അദ്ദേഹം ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണെന്നു മറക്കരുത്. വളരെ ശാന്തമായി ഇടപെടുന്ന വ്യക്തിത്വമാണ് രോഹിതിന്റേത്.' 

'നോണ്‍സ്‌ട്രൈക്കറെന്ന നിലയില്‍ രോഹിതിന്റെ സിഗ്നല്‍ വിശ്വസിക്കേണ്ടത് ഗില്ലിന്റെ കടമയാണ്. പന്ത് മിഡ് ഓഫ് ഫീല്‍ഡര്‍ക്ക് നേരെ പോയതിനാലാണ് അദ്ദേഹം ഓടാനായി വിളിച്ചത്. ഗില്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു വേണ്ടത്. എന്നാല്‍ സംഭവം അപകടത്തിലാണ് അവസാനിച്ചത്.' 

'രോഹിത് ഓടാന്‍ വിളിക്കുമ്പോള്‍ ഗില്‍ പന്തിനേയും ഫീല്‍ഡറേയും നോക്കി നില്‍ക്കുകയായിരുന്നു. അതാണ് അദ്ദേഹം ചെയ്ത തെറ്റ്. രോഹിത് തന്റെ അരികിലെത്തിയപ്പോള്‍ മാത്രമാണ് ഗില്ലിനു ബോധമുദിച്ചത്'- രോഹന്‍ വ്യക്തമാക്കി. 

ശിവം ഡുബെ പുറത്താകാതെ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ അധികം വിയര്‍ക്കാതെ തന്നെ ഇന്ത്യ ഒന്നാം ടി20 ജയിച്ചു കയറി. ജിതേഷ് ശര്‍മയും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. രണ്ടാം ടി20 നാളെ ഇന്‍ഡോറില്‍ അരങ്ങേറും. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com