രാഹുല്‍ 'സ്‌പെഷലിസ്റ്റ്' അല്ല, ഇംഗ്ലണ്ടിനെതിരെ കെഎസ് ഭരത് വിക്കറ്റ് കാക്കും

രാഹുലിനു അധിക ഭാരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ബിസിസിഐ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍
കെഎല്‍ രാഹുല്‍ / എക്‌സ്
കെഎല്‍ രാഹുല്‍ / എക്‌സ്

മുംബൈ: സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വന്ന മാറ്റം വിക്കറ്റ് കീപ്പര്‍ സ്ഥാനമായിരുന്നു. സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍ അല്ലാതിരുന്നിട്ടും പല മത്സരങ്ങളിലും അധിക ബാറ്ററെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വിക്കറ്റ് കീപ്പിങ് സ്‌കില്‍ ഉള്ള കെഎല്‍ രാഹുലിനെ ഇന്ത്യ ആ റോളില്‍ ഇറക്കിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റുകളിലും വിക്കറ്റിനു പിന്നില്‍ രാഹുലായിരുന്നു. 

എന്നാല്‍ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ ആ റോളില്‍ ഉണ്ടാകില്ലെന്നു റിപ്പോര്‍ട്ടുകള്‍. കെഎസ് ഭരത് തന്നെ വിക്കറ്റ് കീപ്പറായി ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുലിനു അധിക ഭാരം നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ബിസിസിഐ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഈ ടീമില്‍ ഭരതും ഒപ്പം നടാടെ ടീമിലേക്ക് വിളിയെത്തിയ ധ്രുവ് ജുറേലുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. 

വിദേശ പിച്ചുകള്‍ മിക്കതും പേസ് അനുകൂലമായതിനാല്‍ രാഹുലിനെ പോലെ സ്‌പെഷലിസ്റ്റ് അല്ലാത്ത കീപ്പര്‍ക്ക് അത് എളുപ്പമാണ്. എന്നാല്‍ സ്പിന്‍ അനുകൂല പിച്ചാണ് ഇന്ത്യയിലേത്. അതിനാല്‍ തന്നെ ഒരു സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍ തന്നെ ആ റോളില്‍ ടീമിനു ആവശ്യമുണ്ട്. രാഹുല്‍ സ്‌പെഷലിസ്റ്റ് ബാറ്ററായി ടീമില്‍ തുടരുമെന്നും ബിസിസിഐ അധികൃതരില്‍ ഒരാള്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com