ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരെയുള്ള അവസാനത്തെ ടി20 മത്സരത്തില്‍ സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയ്ക്ക് അവസരം നല്‍കണമെന്ന് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മക്കാണ് അവസരം ലഭിച്ചത്. അവസാന മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.
''ഇന്ത്യയുടെ മൂന്നാം ടി20ക്കുള്ള പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം ആറാം നമ്പറില്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ എന്നിവരിലാര് വേണമെന്നതാണ്. ജിതേഷിന് പകരം സഞ്ജു സാംസണ്‍ വരണമോയെന്നതാണ് ചോദ്യം. ടി20 ലോകകപ്പ് വരാനിരിക്കെ ഇതുവരെ ജിതേഷ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടില്ല. അതുകൊണ്ട് ജിതേഷിന് ഒഴിവാക്കിയാല്‍
അത് അനീതിയാകും.
അവസാന മത്സരത്തിലെ ഒരു മോശം പ്രകടനംകൊണ്ട് ജിതേഷിനെ പുറത്താക്കുന്നത് ശരിയല്ല. മൂന്ന് മത്സരത്തിലെ പ്രകടനമെങ്കിലും വിലയിരുത്തി വേണം ഒരു തീരുമാനം എടുക്കാന്‍'' ആകാശ് ചോപ്ര പറഞ്ഞു.
'നിങ്ങള്‍ സഞ്ജുവിനെ കളിപ്പിക്കുമെന്ന് കരുതുക, നിങ്ങള്‍ അദ്ദേഹത്തെ ഒരു മത്സരം കൊണ്ട് വിലയിരുത്തുമോ? നിങ്ങളില്‍ ആര് ഇതിന് ശ്രമിച്ചാലും അത് തെറ്റാണ്. ജിതേഷിന് മൂന്നു അവസരങ്ങളെങ്കിലും നല്‍കുക. ഇതാണ് സഞ്ജുവിന്റെ കരിയറില്‍ ഉടനീളം സംഭവിച്ചത്.' ആകാശ് ചോപ്ര പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക