പുതിയ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ; ലോക ചാമ്പ്യന്‍ ഡിങ് ലിറനെ പരാജയപ്പെടുത്തി, ആനന്ദിനെ പിന്തള്ളി ഒന്നാമത്‌

ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദ എത്തി. 
ആര്‍ പ്രഗ്നാനന്ദ/എക്‌സ്
ആര്‍ പ്രഗ്നാനന്ദ/എക്‌സ്


ന്യൂഡല്‍ഹി: ടാറ്റ സ്റ്റീല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ താരം ആര്‍ പ്രഗ്നാനന്ദ കുതിച്ചു. നെതര്‍ലന്‍ഡ്‌സിലെ വിജ് ആന്‍ സീയില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് ഇന്ത്യന്‍ കൗമാര താരം ലോക ചാമ്പ്യനെ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചെസ് താരമെന്ന നേട്ടത്തിലേക്ക് പ്രഗ്നാനന്ദ എത്തി. 

അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള വിശ്വനാഥന്‍ ആനന്ദിനെ ഫിഡെ റേറ്റിങ്ങില്‍ പിന്തള്ളിയാണ് പ്രഗ്നാനന്ദയുടെ നേട്ടം. 2748.3 ആണ് പ്രഗ്നനാന്ദയുടെ ഫിഡെ റേറ്റിങ്. ആനന്ദിന്റേത് 2748 ആണ്. വിശ്വനാഥന്‍ ആനന്ദാണ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. ടാറ്റ സ്റ്റീല്‍സ് ചെസില്‍ ആദ്യ നാല് റൗണ്ടില്‍ പ്രഗ്നാനന്ദയുടെ ആദ്യ വിജയമാണിത്. ആദ്യ റൗണ്ടില്‍ സമനിലായിരുന്നു. ക്ലാസിക്കല്‍ ചെസില്‍ നിലവിലെ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. 

മത്സരത്തിനിടെ നിരാശനായി ഡിങ് ലിറന്‍
മത്സരത്തിനിടെ നിരാശനായി ഡിങ് ലിറന്‍

അഭിമന്യു മിശ്ര, സെര്‍ജി കര്‍ജാകിന്‍, ഗുകേഷ് ഡി, ജാവോഖിര്‍ സിന്ദറോവ് എന്നിവര്‍ക്ക് ശേഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ വ്യക്തിയാണ്  പ്രഗ്നാനന്ദ. കരുത്തരായ താരങ്ങളെ തോല്‍പ്പിക്കുന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ലെന്ന് പ്രഗ്നാനന്ദ പറഞ്ഞു. ശക്തനായ കളിക്കാരനെ തോല്‍പ്പിക്കുന്നത് എപ്പോഴും സവിശേഷമായ കാര്യമാണ്. എളുപ്പത്തില്‍ സമനില നേടിയെന്ന് എനിക്ക് തോന്നി, പിന്നീട് എങ്ങനെയോ പിന്നിലേക്ക് പോയി. ടൂര്‍ണമെന്റിന്റെ അവസാനം വരെ ഈ ഊര്‍ജം നിലനിര്‍ത്തമെന്ന് തോന്നുന്നുവെന്നും പ്രഗ്നനാന്ദ കളിക്ക് ശേഷം പ്രതികരിച്ചു. 

5-ാം വയസ്സില്‍ കളിക്കാന്‍ തുടങ്ങിയ പ്രഗ്‌നാനന്ദ 2018-ല്‍ 12-ാം വയസ്സില്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററുമായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com