രക്തം തുപ്പി ഓസീസ് ഓപ്പണര്‍! വിന്‍ഡീസിന്റെ പുതിയ പേസ് സെന്‍സേഷന്‍; ഷമറിന്റെ പന്ത് കൊണ്ടു ഖവാജയ്ക്ക് മുറിവ് 

രണ്ടാം ഇന്നിങ്‌സില്‍ ഷമറിന്റെ പന്ത് മാരക പേസ് ബാറ്റര്‍ ഉസ്മാന്‍ ഖവാജയ്ക്ക് മുറിവേല്‍പ്പിച്ചു. താരത്തിന്റെ ബൗണ്‍സര്‍ കൊണ്ടു ഖവാജയുടെ താടിക്ക് പരിക്കേറ്റു
ഷമർ ജോസഫ്, ഉസ്മാൻ ഖവാജ/ ട്വിറ്റർ
ഷമർ ജോസഫ്, ഉസ്മാൻ ഖവാജ/ ട്വിറ്റർ

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദയനീയമായി വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടു. മത്സരം തോറ്റെങ്കിലും വിന്‍ഡീസ് നിരയിലെ അരങ്ങേറ്റക്കാരന്‍ ഷമര്‍ ജോസഫ് ആദ്യ അന്താരാഷ്ട്ര പോരാട്ടം അവിശ്വസനീയമാക്കി. ഒന്നാം ഇന്നിങ്‌സില്‍ താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഓസീസ് സ്‌കോര്‍ 300 കടക്കുന്നത് തടഞ്ഞു. 

രണ്ടാം ഇന്നിങ്‌സില്‍ ഷമറിന്റെ പന്ത് മാരക പേസ് ബാറ്റര്‍ ഉസ്മാന്‍ ഖവാജയ്ക്ക് മുറിവേല്‍പ്പിച്ചു. താരത്തിന്റെ ബൗണ്‍സര്‍ കൊണ്ടു ഖവാജയുടെ താടിക്ക് പരിക്കേറ്റു. താരം ക്രീസില്‍ രക്തം തുപ്പി. ഇതോടെ ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. പകരം മര്‍നസ് ലെബുഷെയ്ന്‍ ക്രീസിലെത്തി. 

ഒന്നാം ഇന്ന്‌സില്‍ 20 ഓവറില്‍ രണ്ട് മെയ്ഡനടക്കം 94 റണ്‍സ് വഴങ്ങിയാണ് ഷമര്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. രണ്ടാം ഇന്നിങ്സില്‍ ഓസീസിനു ജയിക്കാന്‍ 26 റണ്‍സ് മാത്രം മതിയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ തന്നെ അവര്‍ ലക്ഷ്യം കണ്ടു. 

ഒന്നാം ഇന്നിങ്‌സില്‍ 188 റണ്‍സില്‍ ഓള്‍ ഔട്ടായ വിന്‍ഡീസ് പക്ഷേ ഓസീസിനെ 283 റണ്‍സില്‍ ഒതുക്കി. രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 120 റണ്‍സില്‍ പുറത്തായി. ഇതോടെ ഓസീസ് ലക്ഷ്യം 26 റണ്‍സായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com