അണ്ടര്‍ 19 ലോക കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ; ബംഗ്ലാദേശിനെ നേരിടുന്നു, ബാറ്റിങ്

ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ഉദയ് സഹാറനാണ് ഇന്ത്യയുടെ നായകന്‍
ചിത്രം/ എക്‌സ്
ചിത്രം/ എക്‌സ്

ബ്ലുംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ആദ്യ മത്സരത്തിനു ഇറങ്ങി. ഏഷ്യന്‍ ചാമ്പ്യന്‍മാരായ ബംഗ്ലാദേശാണ് എതിരാളികള്‍. 

ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ഉദയ് സഹാറനാണ് ഇന്ത്യയുടെ നായകന്‍. 

ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്നലെയാണ് തുടക്കമായത്. 16 ടീമുകളെ നാല് ഗ്രൂപ്പാക്കിയാണ് പോരാട്ടം. 

ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ബംഗ്ലാദേശിനു പുറമെ അമേരിക്ക, അയര്‍ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പില്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com