ജപ്പാനോട് ഒറ്റ ​ഗോളിനു തോറ്റു; ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഒളിംപിക്സ് സ്വപ്നം പൊലിഞ്ഞു 

കഴിഞ്ഞ രണ്ട് ഒളിംപിക്സുകളിലും ഇന്ത്യൻ വനിതാ ടീം കളിച്ചിരുന്നു. 36 വർഷത്തോളം ഇന്ത്യക്ക് യോ​ഗ്യത നേടാൻ സാധിരുന്നില്ല
ചിത്രം/ പിടിഐ
ചിത്രം/ പിടിഐ

റാഞ്ചി: ഈ വർഷം അരങ്ങേറുന്ന പാരിസ് ഒളിംപിക്സ് പോരാട്ടത്തിൽ ഇന്ത്യയുടെ വനിതാ ഹോക്കി ടീം കളിക്കില്ല. ഒളിംപിക്സ് യോ​ഗ്യതാ ടൂർണമെന്റിൽ ഇന്ത്യൻ വനിതകൾ കരുത്തരായ ജപ്പാനോടു തോൽവി വഴങ്ങി. മറുപടിയില്ലാത്ത ഒറ്റ ​ഗോളിനാണ് ഇന്ത്യ കീഴടങ്ങിയത്.

കഴിഞ്ഞ രണ്ട് ഒളിംപിക്സുകളിലും ഇന്ത്യൻ വനിതാ ടീം കളിച്ചിരുന്നു. 36 വർഷത്തോളം ഇന്ത്യക്ക് യോ​ഗ്യത നേടാൻ സാധിരുന്നില്ല. അതിനു ശേഷമാണ് 2016 റിയോ ഒളിംപിക്സിൽ ഇന്ത്യൻ ടീം യോ​ഗ്യത നേടിയത്. റിയോയിൽ 12ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ കഴിഞ്ഞ തവണ മികച്ച പ്രകടനത്തോടെ നാലാം സ്ഥാനവുമായാണ് ഇന്ത്യ മടങ്ങിയത്. 

ഇന്ത്യക്കെതിരെ കന ഉരാറ്റയാണ് ജപ്പാന് വിജയ ​ഗോൾ സമ്മാനിച്ചത്. ടൂർണമെന്റിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കാണ് ഒളിംപിക്സ് യോ​ഗ്യത. ജർമനി, ജപ്പാൻ ടീമുകൾ ആദ്യം തന്നെ ബർത്ത് ഉറപ്പിച്ചു. പിന്നാലെയാണ് ജപ്പാന്റെ സ്ഥാനക്കയറ്റം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com