കലിംഗ സൂപ്പര്‍ കപ്പ്: ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോല്‍വി

നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ വിജയം ഒന്നിനെതിരെ നാലുഗോളിനാണ്.
കേരള ബ്ലാസ്‌റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടെ
കേരള ബ്ലാസ്‌റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടെ

ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ വിജയം ഒന്നിനെതിരെ നാലുഗോളിനാണ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് ഒരു ജയവും രണ്ട് തോല്‍വിയുമായി.

മത്സരം തുടങ്ങിയതിന് പിന്നാലെ രണ്ടാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ വക ഗോളെത്തി. പ്രദീപ് ഗൊഗോയ് വകയായിരുന്നു ഗോള്‍. രണ്ടാം പകുതിയിലെ  68-ാം മിനിറ്റില്‍ നോര്‍ത്തിന്റെ രണ്ടാമത്തെ ഗോളുമെത്തി. മുഹമ്മദ് ബെമ്മാമറാണ് സ്‌കോര്‍ ചെയ്തത്. രണ്ട് മിനിറ്റുകള്‍ക്കകംതന്നെ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമെന്റക്കോസിന്റെ വകയായി കേരളം ആശ്വാസ ഗോള്‍ കണ്ടെത്തി.

74-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറിലൂടെ നോര്‍ത്ത് ഈസ്റ്റ് മൂന്നാമത്തെ ഗോളും കണ്ടെത്തി. പകരക്കാരനായെത്തിയ റഥീം ടിയാങ്ങാണ് ഗോള്‍ നേടിയത്. 79-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനായി നാലാം ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂര്‍ണമായി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com