രവി ശാസ്ത്രിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം, ഗില്‍ മികച്ച താരം

യുവ താരം ശുഭ്മാന്‍ ഗില്ലിനും നേട്ടമുണ്ട്. 2023ലെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരത്തിനു ഗില്‍ അര്‍ഹനായി
രവി ശാസ്ത്രി, ശുഭ്മാന്‍ ഗില്‍/ ട്വിറ്റർ
രവി ശാസ്ത്രി, ശുഭ്മാന്‍ ഗില്‍/ ട്വിറ്റർ

മുംബൈ: ലോകകപ്പ് വിജയിച്ച, മുന്‍ ഇന്ത്യന്‍ പരിശീലകനുമായ രവി ശാസ്ത്രിക്ക് ബിസിസിഐ പുരസ്‌കാരം. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനാണ് ശാസ്ത്രി അര്‍ഹനായത്. സമഗ്ര സംഭാവനയ്ക്കുള്ള സികെ നായിഡു പുരസ്‌കാരത്തിനാണ് ശാസ്ത്രി അര്‍ഹനായത്. നാളെ ഹൈദരാബാദില്‍ വച്ച് പുരസ്‌കാരം സമ്മാനിക്കും. 

യുവ താരം ശുഭ്മാന്‍ ഗില്ലിനും നേട്ടമുണ്ട്. 2023ലെ മികച്ച ഇന്ത്യന്‍ താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരത്തിനു ഗില്‍ അര്‍ഹനായി. 

2023ല്‍ ഗില്‍ ഏകദിനത്തില്‍ അതിവേഗത്തില്‍ 2000 റണ്‍സ് പിന്നിട്ടിരുന്നു. അഞ്ച് സെഞ്ച്വറികളും ഏകദിനത്തില്‍ 2023ല്‍ ഗില്‍ നേടി. 

ഇതിഹാസങ്ങളും 1983ല്‍ ലോകകപ്പ് നേടിയ ശാസ്ത്രിയുടെ സഹ താരങ്ങളുമായ സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, സയീദ് കിര്‍മാനി, ക്രിഷ്ണമാചാരി ശ്രീകാന്ത് എന്നിവര്‍ക്കാണ് നേരത്തെ ഈ പുരസ്‌കാരം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com