ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിലും കോഹ്‌ലി കളിക്കില്ല

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഈ മാസം 25 മുതലാണ് ഒന്നാം ടെസ്റ്റ്
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ വിരാട് കോഹ്‌ലി ഉണ്ടാകില്ല. വ്യക്തിപരമായ കാരണത്തെ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റം. കോഹ്‌ലിയുടെ പകരക്കാരനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും. 

ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിക്കാന്‍ വിരാട് കോഹ്‌ലി ടീമില്‍ ഉണ്ടാകില്ലെന്നു ബിസിസിഐ വ്യക്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഈ മാസം 25 മുതലാണ് ഒന്നാം ടെസ്റ്റ്. 

ടീമില്‍ നിന്നു വിട്ടുനില്‍ക്കുന്നത് സംബന്ധിച്ചു വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബിസിസിഐ, സെലക്ഷന്‍ കമ്മിറ്റി എന്നിവരുമായി ചര്‍ച്ച നടത്തി. പിന്നാലെയാണ് രണ്ട് മത്സരങ്ങളില്‍ നിന്നു ഒഴിവായത്. കോഹ്‌ലി എല്ലായ്‌പ്പോഴും ടീമിനാണ് പ്രാധാന്യം നല്‍കാറുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അത്യാവശ്യമായി വേണ്ട അവസരമാണിത്. അതിനാലാണ് കോഹ്‌ലി ഒഴിവാകുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com