ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ആദ്യം വിറച്ചു, പിന്നെ വിറപ്പിച്ചു; ജോക്കോ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍

നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റിലും ജോക്കോയെ വിറപ്പിക്കന്‍ ഫ്രിറ്റ്‌സിനു സാധിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളില്‍ ഒരു പഴുതും അനുവദിക്കാതെ ജോക്കോ മുന്നേറി

മെല്‍ബണ്‍: സെര്‍ബിയന്‍ ഇതിഹാസവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമയിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ടയ്‌ലര്‍ ഫ്രിറ്റ്‌സിനെ വീഴ്ത്തിയാണ് ജോക്കോവിച് മുന്നേറിയത്.

നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റിലും ജോക്കോയെ വിറപ്പിക്കന്‍ ഫ്രിറ്റ്‌സിനു സാധിച്ചു. എന്നാല്‍ പിന്നീടുള്ള രണ്ട് സെറ്റുകളില്‍ ഒരു പഴുതും അനുവദിക്കാതെ ജോക്കോ മുന്നേറി. സ്‌കോര്‍: 7-6 (7-3), 4-6, 6-2, 6-3.  

കരിയറിലെ 48ാം ഗ്രാന്‍ഡ് സ്ലാം സെമി പോരാത്തിലേക്കാണ് താരത്തിന്റെ മുന്നേറ്റം. 11ാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിലേക്ക് രണ്ട് ജയം മാത്രമാണ് ഇനി സെര്‍ബിയന്‍ മാസ്റ്റര്‍ക്ക് വേണ്ടത്. 25ാം ഗ്രാന്‍ഡ് സ്ലാം കിരീടമെന്ന ചരിത്ര നേട്ടവും ജോക്കോയെ കാത്തിരിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com