വനിതാ പ്രീമിയര്‍ ലീഗ് ഫെബ്രുവരി 23 മുതല്‍; ഫൈനല്‍ മാര്‍ച്ച് 17ന്, മത്സര ക്രമം 

മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: വനിതാ പ്രമീയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) പോരാട്ടങ്ങളുടെ മത്സര ക്രമം പുറത്തിറക്കി. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 17 വരെയാണ് പോരാട്ടങ്ങള്‍. വനിതാ പ്രീമിയര്‍ ലീഗിന്റെ രണ്ടാം എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. 

മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ്, ഗുജറാത്ത് ജയന്റ്സ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് പ്രഥമ ചാമ്പ്യന്‍മാര്‍. 

ഫെബ്രുവരി 23നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. ഫൈനല്‍ പോരാട്ടം മാര്‍ച്ച് 17നു ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ്. 

ആകെ 22 മത്സരങ്ങളാണ് ഇത്തവണ ലീഗിലുള്ളത്. എല്ലാ മത്സരങ്ങളും വൈകീട്ട് 7.30 മുതലായിരിക്കും. മാര്‍ച്ച് 15നാണ് എലിമിനേറ്റര്‍ പോരാട്ടം. 

കഴിഞ്ഞ സീസണിലെ പോലെ തന്നെയാണ് ഇത്തവണയും മത്സരങ്ങള്‍. ഹോം, എവേ രീതിയിലല്ല മത്സരങ്ങള്‍. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമായിരിക്കും മത്സരങ്ങള്‍. ആദ്യ മൂന്ന് ടീമുകളായിരിക്കും പ്ലേ ഓഫിലേക്ക് കടക്കുക. ഒന്നാം സ്ഥാനത്തുള്ള ടീം നേരിട്ട് ഫൈനലുറപ്പിക്കും. രണ്ടാം ടീമിനെ രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകള്‍ തമ്മിലുള്ള എലിമിനേറ്ററിലായിരിക്കും നിര്‍ണയിക്കുക. 

മത്സര ക്രമം 

ഫെബ്രുവരി 23- മുംബൈ ഇന്ത്യന്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് 
ഫെബ്രുവരി 24- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- യുപി വാരിയേഴ്സ് 
ഫെബ്രുവരി 25- ഗുജറാത്ത് ജയന്റ്സ്- മുംബൈ ഇന്ത്യന്‍സ്
ഫെബ്രുവരി 26- യുപി വാരിയേഴ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് 
ഫെബ്രുവരി 27- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഗുജറാത്ത് ജയന്റ്‌സ് 
ഫെബ്രുവരി 28- മുംബൈ ഇന്ത്യന്‍സ്- യുപി വാരിയേഴ്സ് 
ഫെബ്രുവരി 29- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഡല്‍ഹി ക്യാപിറ്റല്‍സ് 

മാര്‍ച്ച് 1- യുപി വാരിയേഴ്സ്- ഗുജറാത്ത് ജയന്റ്സ് 
മാര്‍ച്ച് 2- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 3- ഗുജറാത്ത് ജയന്റ്‌സ്- ഡല്‍ഹി ക്യാപിറ്റല്‍സ് 
മാര്‍ച്ച് 4- യുപി വാരിയേഴ്സ്- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
മാര്‍ച്ച് 5- ഡല്‍ഹി ക്യാപിറ്റല്‍സ്- മുംബൈ ഇന്ത്യന്‍സ് 
മാര്‍ച്ച് 6- ഗുജറാത്ത് ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
മാര്‍ച്ച് 7- യുപി വാരിയേഴ്സ്- മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 8- ഡല്‍ഹി ക്യാപിറ്റല്‍സ്- യുപി വാരിയേഴ്സ് 
മാര്‍ച്ച് 9- മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ജയന്റ്‌സ്
മാര്‍ച്ച് 10- ഡല്‍ഹി ക്യാപിറ്റല്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 
മാര്‍ച്ച് 11- ഗുജറാത്ത് ജയന്റ്സ്- യുപി വാരിയേഴ്സ് 
മാര്‍ച്ച് 12- മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
മാര്‍ച്ച് 13- ഡല്‍ഹി ക്യാപിറ്റല്‍സ്- ഗുജറാത്ത് ജയന്റ്‌സ് 

മാര്‍ച്ച് 15- എലിമിനേറ്റര്‍
മാര്‍ച്ച് 17- ഫൈനല്‍

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com