‘റാം ആയെ ഹേ‘- ശ്രീരാമ ഭക്തിഗാനം പങ്കിട്ട് അഫ്ഗാൻ താരം റഹ്മാനുല്ല ഗുർബാസ്, വൈറൽ

പ്രതിഷ്ഠാ ചടങ്ങിനു സച്ചിൻ, കുംബ്ലെ, പ്രസാദ് അടക്കമുള്ള ഇതിഹാസങ്ങൾ നേരിട്ട് പങ്കെടുത്തിരുന്നു
റഹ്മാനുല്ല ഗുർബാസ്
റഹ്മാനുല്ല ഗുർബാസ്ട്വിറ്റര്‍

ന്യൂഡൽഹി: അയോധ്യയിലെ രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനു ആശംസയർപ്പിച്ച് ലോക ക്രിക്കറ്റിലെ വിവിധ താരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളിട്ടിരുന്നു. ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് അഫ്ഗാനിസ്ഥാൻ താരം റഹ്മാനുല്ല ഗുർബാസിൻറെ ഒരു പോസ്റ്റാണ്.

റഹ്മാനുല്ല ഗുർബാസ്
സച്ചിനെ മറികടന്ന് ജോ റൂട്ട്; റെക്കോര്‍ഡ് നേട്ടം

ഇൻസ്റ്റയിൽ ‘മേരെ ഘർ റാം ആയെ ഹേ‘ എന്ന ഗാനത്തിനൊപ്പം താരം തൻറെ ചിത്രമാണ് പങ്കിട്ടത്. നിമിഷങ്ങൾക്കുള്ളിൽ ഇത് വൈറലായി മാറുകയും ചെയ്തു.

നേരത്തെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സൻ, ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ, ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ്, മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ അടക്കമുള്ളവരും സാമൂഹിക മാധ്യമങ്ങളിൽ ശ്രീരാമൻറെ ചിത്രം പങ്കിട്ട് പോസ്റ്റുകളിട്ടിരുന്നു. നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിനു വിരാമം എന്നായിരുന്നു കനേരിയ കുറിച്ചത്.

റഹ്മാനുല്ല ഗുർബാസ്
ആദ്യം സ്പിന്നില്‍ കുരുങ്ങി; പിന്നെ സ്റ്റോക്‌സിന്റെ കടന്നാക്രമണം; ഇംഗ്ലണ്ട് 246നു പുറത്ത്

പ്രതിഷ്ഠാ ചടങ്ങിനു സച്ചിൻ ടെണ്ടുൽക്കർ, അനിൽ കുംബ്ലെ, വെങ്കടേഷ് പ്രസാദ് അടക്കമുള്ള ഇതിഹാസങ്ങൾ നേരിട്ട് പങ്കെടുത്തിരുന്നു. വിരാട് കോഹ്‍ലി, മുൻ നായകൻ മഹേന്ദ്ര സിങ് ധോനി അടക്കമുള്ളവർക്ക് ക്ഷണമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com