ഇന്ത്യക്ക് 190 റണ്‍സ് ലീഡ്; സൂക്ഷ്മതയോടെ പിന്തുടര്‍ന്ന് ഇംഗ്ലണ്ട്; ആവേശപ്പോര്

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് നേടിയ ഇന്ത്യയുടെ ആഹ്ലാദം
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് നേടിയ ഇന്ത്യയുടെ ആഹ്ലാദം എക്‌സ് / ബിസിസിഐ

ഹൈദരബാദ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിവസം കളി തുടങ്ങി സ്‌കോര്‍ ബോര്‍ഡില്‍ പതിനഞ്ച് റണ്‍സ് എടുക്കുമ്പോഴെക്കും ഇന്ത്യയുടെ അവശേഷിച്ച മൂന്ന് വിക്കറ്റുകളും വീണു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 436 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്.

81 റണ്‍സുമായി കളി തുടങ്ങിയ ജഡേഡജ ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. ജഡേജയാണ് ഇന്ത്യന്‍നിരയില്‍ ടോപ്‌സ്‌കോറര്‍. 180 പന്തുകള്‍ നേരിട്ട ജഡേജ 87 റണ്‍സ് നേടി. ഇതില്‍ 7 ബൗണ്ടറികളും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നു. നൂറ് പന്തുകള്‍ നേരിട്ട അക്ഷര്‍ പട്ടേല്‍ 44 റണ്‍സ് നേടി പുറത്തായി. പിന്നീട് എത്തിയ ബ്രുമ്ര റണ്‍സ് ഒന്നുമെടുക്കാതെ തന്നെ കളം വിട്ടു.

ഇംഗ്ലണ്ടിനായി ജോ റൂട്ട് നാലുവിക്കറ്റ് നേടി. ലെഗ് സ്പിന്നര്‍ റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അശ്വിന്‍ റണ്‍ ഔട്ട് ആയപ്പോള്‍ അവശേഷിച്ച ഒരു വിക്കറ്റ് ജാക്ക് ലീച്ച് നേടി. ഇന്ത്യക്കായി ജയ്‌സ് വാള്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ അര്‍ധശതകം നേടി.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് നേടിയ ഇന്ത്യയുടെ ആഹ്ലാദം
വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ പോരാട്ടം, ഇന്ത്യ ശക്തമായ നിലയിലേക്ക്, 175 റണ്‍സ് ലീഡ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com