ചരിത്രം കുറിച്ച് രോഹൻ ബൊപ്പണ്ണ: ഓസ്ട്രേലിയൻ ഓപ്പൺ മെൻസ് ഡബിൾസിൽ കിരീടം, രണ്ടാം ​ഗ്രാൻഡ് സ്ലാം

ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻഡ് സ്ലാം വിജയിയാണ് രോഹൻ ബൊപ്പണ്ണ
രോഹൻ ബൊപ്പണ്ണ
രോഹൻ ബൊപ്പണ്ണട്വിറ്റർ

മെൽബൽ: ‌ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രമെഴുതി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. ഓസ്ട്രേലിയൻ താരം മാത്യു എബ്ദനുമായി ചേർന്നാണ് ബൊപ്പണ്ണ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൂപ്പർജോഡികൾ ചാമ്പ്യന്മാരായത്.

ആദ്യ സെറ്റിൽ ടൈ ബ്രേക്കറിലാണ് ഇന്ത്യ– ഓസ്ട്രേലിയ സഖ്യത്തിന്റെ വിജയം. രണ്ടാം സെറ്റിൽ ഇറ്റാലിയൻ സഖ്യത്തിന്റെ വെല്ലുവിളി മറികടന്ന് അതിവേഗം ബൊപ്പണ്ണയും എബ്ദനും വിജയത്തിലെത്തുകയായിരുന്നു. സ്കോർ– 7(7)–6, 7–5.

43ാം വയസിലാണ് ബൊപ്പണ്ണയുടെ വിജയം. ഇതോടെ ചരിത്രത്തിലെ പ്രായം കൂടിയ ഗ്രാൻഡ് സ്‍ലാം വിജയിയായിരിക്കുകയാണ് ബൊപ്പണ്ണ. താരത്തിന്റെ കരിയറിലെ രണ്ടാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. 2017ൽ ഫ്രഞ്ച് ഓപ്പണിൽ മിക്സഡ് ഡബിൾസിൽ കിരീടം സ്വന്തമാക്കിയിരുന്നു. 2013ലും 2023ലും യുഎസ് ഓപ്പണിലെ മെൻസ് ഡബിൾസിന്റെ ഫൈനലിൽ കയറിയിരുന്നെങ്കിലും ബൊപ്പണ്ണയ്ക്ക് വിജയം നേടാനായിരുന്നില്ല. ഇതോടെ മെൻസ് ഡബിൾസിൽ ​ഗ്രാൻഡ് സ്ലാം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായിരിക്കുകയാണ് താരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com