രഞ്ജിയില്‍ ജയമില്ലാതെ കേരളം! നാലാം പോരിലും സമനില

കേരളം ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ 4നു 220
കേരളത്തിനായി സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍
കേരളത്തിനായി സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍ഫെയ്സ്ബുക്ക്
കേരളത്തിനായി ഒന്നാം ഇന്നിങ്സിൽ ശ്രേയസ് ​ഗോപാലും രണ്ടാം ഇന്നിങ്സിൽ സച്ചിൻ ബേബിയും സെഞ്ച്വറി നേടി

പട്‌ന: രഞ്ജി ട്രോഫിയില്‍ കേരളത്തിനു വീണ്ടും സമനില. ബിഹാറിനെതിരായ പോരാട്ടവും സമനിലയില്‍ പിരിഞ്ഞു. നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയില്‍ കേരളം നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

കേരളം ഒന്നാം ഇന്നിങ്‌സില്‍ 227 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ നാലിനു 220. ബിഹാര്‍ ഒന്നാം ഇന്നിങ്‌സില്‍ 377 റണ്‍സെടുത്തു. നാല് കളികളില്‍ മൂന്നാം സമനിലയാണ് കേരളത്തിനു. ഒരു മത്സരത്തില്‍ തോല്‍വിയും വഴങ്ങി. വിജയമില്ലാതെ കേരളം ആറാം സ്ഥാനത്ത്.

കേരളത്തിനായി രണ്ടാം ഇന്നിങ്‌സില്‍ സച്ചിന്‍ ബേബി സെഞ്ച്വറി നേടി. താരം 146 പന്തില്‍ 109 റണ്‍സുമായി പുറത്താകാതെ നിന്നു. അക്ഷയ് ചന്ദ്രന്‍ (38), ക്യാപ്റ്റന്‍ രോഹന്‍ കന്നുമ്മല്‍ (37) എന്നിവരും പിടിച്ചു നിന്നു. 12 റണ്‍സെടുത്ത ആനന്ദ് കൃഷ്ണന്‍, ആറ് റണ്‍സെടുത്ത വിഷ്ണു വിനോദ് എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

കേരളത്തിനായി സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി, ശ്രേയസ് ഗോപാല്‍
രാഹുലും പുറത്ത്; ഒടുവില്‍ സര്‍ഫറാസിനു അവസരം; സൗരഭും വാഷിങ്ടന്‍ സുന്ദറും ടീമില്‍

കളി അവസാനിക്കുമ്പോള്‍ സച്ചിനൊപ്പം ശ്രായസ് ഗോപാലായിരുന്നു ക്രീസില്‍. താരം 12 റണ്‍സുമായി നിന്നു. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ ടോപ് സ്‌കോററും കളിയിലേക്ക് കേരളത്തെ മടക്കി കൊണ്ടു വന്നത് ശ്രേയസായിരുന്നു. താരം പൊരുതി നേടിയ 137 റണ്‍സാണ് കേരളത്തിന്റെ സ്‌കോര്‍ 227 റണ്‍സില്‍ എത്തിച്ചേര്‍ന്നു. ആക്ഷയ് ചന്ദ്രന്‍ (37), ജലജ് സക്‌സേന (22) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ബിഹാറിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഖിന്‍ സത്താര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com