ഇങ്ങനെ കളി ജയിക്കണോ? ബുംറ നിരാശനായി ചാടിയ ഒറ്റ സെക്കന്‍ഡില്‍ ഫോക്‌സിന്റെ ' 'സ്റ്റംപിങ്' ചതി! (വീഡിയോ)

ഇംഗ്ലീഷ് താരത്തിന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന വികാരമാണ് ആരാധകര്‍ പങ്കിടുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യംട്വിറ്റര്‍
ആഷസ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കിയ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ സ്റ്റംപിങാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്

വിശാഖപട്ടണം: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം ജസ്പ്രിത് ബുംറ ബാറ്റ് ചെയ്യവേ താരത്തെ പുറത്താക്കാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് നടത്തിയ ശ്രമം ഇപ്പോള്‍ വിവാദത്തില്‍. ഇംഗ്ലീഷ് താരത്തിന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്ന വികാരമാണ് ആരാധകര്‍ പങ്കിടുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതിലാണ് വിഷയം ചര്‍ച്ചയായത്.

സംഭവം വിവാദമായതിനു പിന്നില്‍ സമീപ കാലത്തു നടന്ന ഇത്തരമൊരു പുറത്താകലും കാരണമാണ്. ഇക്കഴിഞ്ഞ ആഷസ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോയെ പുറത്താക്കിയ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ സ്റ്റംപിങാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അന്ന് ജോണി ബെയര്‍സ്‌റ്റോ ബാറ്റിങിന്റെ ഇടവേളയില്‍ ക്രീസ് വിട്ടിറങ്ങിയ ഉടനെ കാരി സ്റ്റംപ് ചെയ്തു. അമ്പയര്‍ ഔട്ടും വിളിച്ചു. അമ്പരപ്പോടെയാണ് ബെയര്‍സ്‌റ്റോ കളം വിട്ടത്.

സമാന രീതിയില്‍ അല്ലെങ്കില്‍ പോലും ബുംറയെ പുറത്താക്കാനായി ഫോക്‌സ് കാണിച്ച തന്ത്രമാണ് ആരാധകരെ ചൊടിപ്പിച്ചത്. ടോം ഹാര്‍ട്‌ലിയുടെ ഒരു ഡെലിവറി കളിക്കാന്‍ ബുംറ ശ്രമിച്ചെങ്കിലും പന്ത് ബാറ്റില്‍ കൊണ്ടില്ല. സ്റ്റംപിനു പിന്നില്‍ ഫോക്സ് പിടിച്ചെടുക്കുകയും ചെയ്തു. അതിന്റെ നിരാശയില്‍ നിന്ന് ബുംറ ചെറുതായി മുകളിലേക്ക് കുതിച്ചു. പന്ത് കൈയില്‍ തന്നെ പിടിച്ചു സ്റ്റംപിനു അരികെ നിര്‍ത്തി, ബുംറയുടെ കാല്‍ വായുവിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന സെക്കന്‍ഡില്‍ സ്റ്റംപ് തട്ടി ഔട്ടാക്കുകയായിരുന്നു ഫോക്‌സിന്റെ ലക്ഷ്യം. എന്നാല്‍ അതു നടന്നില്ലെന്നു മാത്രം.

പന്ത് ബാറ്റില്‍ കൊള്ളാത്തതിന്റെ നിരാശയില്‍ ഒരാള്‍ ക്രീസില്‍ നിന്നു ചാടുമ്പോള്‍ പോലും ഔട്ടാക്കാന്‍ നോക്കുന്നത് മര്യാദയാണോ. ബാറ്റര്‍ റണ്ണിനു പോലും ശ്രമിച്ചിട്ടില്ലെന്നു ശ്രദ്ധിക്കണമെന്നും ആരാധകര്‍ പറയുന്നു.

വീഡിയോ ദൃശ്യം
കോഹ്‌ലി തിരിച്ചെത്തുമോ? അവസാന മൂന്ന് ടെസ്റ്റിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com