ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇനി ഡിവൈഎസ്പി; ദീപ്തി ശര്‍മയ്ക്ക് മൂന്ന് കോടി പാരിതോഷികം നല്‍കി യുപി സര്‍ക്കാര്‍

ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുകയും 100 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് ആഗ്ര സ്വദേശിയായ ദീപ്തി ശര്‍മ.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം എക്‌സ്/ ദീപ്തി ശര്‍മ

ലഖ്‌നൗ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് നിയമിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവച്ച 26കാരിക്ക് സര്‍ക്കാര്‍ മുന്ന് കോടി രൂപ പാരിതോഷികവും നല്‍കി. നിയമന ഉത്തരവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപ്തിക്ക് കൈമാറി.

സര്‍ക്കാരിന്റെ അംഗീകാരത്തിന് നന്ദി അറിയിച്ച ദീപ്തി, സംസ്ഥാനത്ത് വനിതാ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹം അറിയിക്കുകയും ചെയ്തു. കായികരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ആഗ്രയിലെ മറ്റ് കായികതാരങ്ങളെയും ചടങ്ങില്‍ ആദരിച്ചു. പാരാ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ജതിന്‍ കുശ്‌വാഹയ്ക്കും യാഷ് കുമാറിനും അഞ്ച് ലക്ഷം രൂപ വീതവും ദേശീയ ഗെയിംസിലെ വിജയത്തിന് സ്നൂക്കര്‍ ചാമ്പ്യന്‍ പരാസ് ഗുപ്തയെയും റൈഫിള്‍ ഷൂട്ടര്‍ ആയുഷി ഗുപ്തയെയും ആദരിച്ചു.

ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുകയും 100 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് ആഗ്ര സ്വദേശിയായ ദീപ്തി ശര്‍മ

ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുകയും 100 വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമാണ് ആഗ്ര സ്വദേശിയായ ദീപ്തി ശര്‍മ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com