7 വിക്കറ്റുകള്‍! ഓസ്‌ട്രേലിയയെ തകര്‍ത്തു, ഇന്ത്യയെ വീഴ്ത്തി; ഷമര്‍ ജോസഫിനും ടോം ഹാര്‍ട്‌ലിക്കും റാങ്കിങില്‍ നേട്ടം

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
ഷമര്‍ ജോസ്, ടോം ഹാര്‍ട്‍ലി
ഷമര്‍ ജോസ്, ടോം ഹാര്‍ട്‍ലിട്വിറ്റര്‍

ദുബൈ: ഗാബയില്‍ ഓസ്‌ട്രേലിയന്‍ നിരയെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി പിച്ചി ചീന്തി വെസ്റ്റ് ഇന്‍ഡീസിനു ഐതിഹാസിക വിജയം സമ്മാനിച്ച ഷമര്‍ ജോസഫ്. ഹൈദരാബാദില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ പാരജയപ്പെടുത്തി ഇംഗ്ലണ്ടിനു ജയം സമ്മാനിച്ച ടോം ഹാര്‍ട്‌ലി. ഇരു താരങ്ങള്‍ക്കും ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിങില്‍ വന്‍ കുതിപ്പ്.

ഷമര്‍ ജോസഫ് ഒറ്റയടിക്ക് 42 സ്ഥാനങ്ങള്‍ കയറി 50ല്‍ എത്തി. ഹാര്‍ട്‌ലി 63ാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ജസ്പ്രിത് ബുംറ നാലാം സ്ഥാനത്തും രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തും നില്‍ക്കുന്നു. ബുംറ ഒരു സ്ഥാനം മെച്ചപ്പെടുത്തി. ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ താരമില്ല.

ടെസ്റ്റ് ബാറ്റര്‍മാരില്‍ ആദ്യ പത്തില്‍ ഉള്ള ഏക ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയാണ്. താരം ഒരു സ്ഥാനം കയറി ആറില്‍ എത്തി.

ബാറ്റര്‍മാരില്‍ ഇന്ത്യയുടെ കെഎല്‍ രാഹുല്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 51ല്‍ എത്തി. യശസ്വി ജയ്‌സ്വാള്‍ മൂന്ന് സ്ഥാനങ്ങള്‍ കയറി 66ലും എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com