'കോഹ്‌ലി ക്യാപ്റ്റനായിരുന്നെങ്കില്‍ ഇന്ത്യ തോല്‍ക്കില്ലായിരുന്നു'- രോഹിതിനെ 'കൊട്ടി' മൈക്കല്‍ വോണ്‍

190 റണ്‍സ് ലീഡുണ്ടായിരുന്ന ഇന്ത്യ 28 റണ്‍സിന്റെ തോല്‍വിയാണ് ഇംഗ്ലണ്ടിനോടു വഴങ്ങിയത്
രോഹിത് ശര്‍മ
രോഹിത് ശര്‍മട്വിറ്റര്‍

ലണ്ടന്‍: ഹൈദരാബദിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതില്‍ ശ്രദ്ധേയ നിരീക്ഷണവുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പൂര്‍ണമായി സ്യുച്ചിഡ് ഓഫായിരുന്നു. വിരാട് കോഹ്‌ലിയാണ് നായകനെങ്കില്‍ മത്സരം ഇന്ത്യ തോല്‍ക്കിലായിരുന്നു എന്നും വോണ്‍ വ്യക്തമാക്കി.

190 റണ്‍സ് ലീഡുണ്ടായിരുന്ന ഇന്ത്യ 28 റണ്‍സിന്റെ തോല്‍വിയാണ് ഇംഗ്ലണ്ടിനോടു വഴങ്ങിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു പിന്നില്‍.

രോഹിത് ശര്‍മ
ഹെലികോപ്റ്റര്‍ സിക്‌സ്! ധോനിയെ ഓര്‍മിപ്പിച്ച് മുഷീര്‍ (വീഡിയോ)

'ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയാണ്. ഈ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കളിച്ചത് എങ്കില്‍ മത്സരം തോല്‍ക്കില്ലായിരുന്നു.'

'രോഹിത് ഇതിഹാസമാണ്. മഹാനായ താരവുമാണ്. എന്നാല്‍ അന്നത്തെ കളില്‍ അദ്ദേഹം പൂര്‍ണമായും സ്വച്ചിഡ് ഓഫ് ആയിരുന്നു'- വോണ്‍ വ്യക്തമാക്കി.

രോഹിത് ശര്‍മ
കുടിച്ചത് വിഷം കലർന്ന വെള്ളം? വായും തൊണ്ടയും പൊള്ളിയ സംഭവത്തിൽ മായങ്കിന്റെ പരാതി, പൊലീസ് അന്വേഷണം

നേരെത്തെയും വോണ്‍ രോഹിതിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരുന്നു. നായകനെന്ന നിലയില്‍ രോഹിത് ശരാശരി മാത്രമാണെന്നായിരുന്നു വിമര്‍ശനം.

ഫീല്‍ഡില്‍ താരങ്ങളെ ശരിയായി നിര്‍ത്താനൊന്നും രോഹിത് മിനക്കെടാറില്ല. ഒലി പോപ്പിന്റെ സ്വീപ്പ്, റിവേഴ്‌സ് സ്വൂപ്പുകള്‍ക്കൊന്നും രോഹിതിന്റെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ലെന്നും വോണ്‍ വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com