ടി20 ലോകകപ്പ് മോഹവും ഉപേക്ഷിക്കാം; ഇഷാനും ശ്രേയസിനും 'അടുത്ത പണി'

ഐപിഎല്ലിൽ തിളങ്ങിയാലും കാര്യമില്ല
ശ്രേയസ്, ഇഷാന്‍
ശ്രേയസ്, ഇഷാന്‍ട്വിറ്റര്‍

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിസമ്മതിച്ച, ഇന്ത്യൻ ടീമിന്റെ കരാറുകളിൽ നിന്നു ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവർക്ക് അടുത്ത പണി വരുന്നതായി സൂചനകൾ. ഇരുവർക്കും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട ശേഷം ഇരുവരും മാറി നിന്നിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് ഇരുവരേയും പരി​ഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്താക്കുന്നത്.

ഇഷാൻ മാനസിക സമ്മർദ്ദമാണ് ചൂണ്ടിക്കാട്ടിയാണ് ടീമിൽ നിന്നു മാറിയത്. ശ്രേയസ് പരിക്കാണ് കാരണം പറഞ്ഞത്. എന്നാൽ ദേശീയ ക്രിക്കറ്റ് അക്കാദമി നൽകിയ റിപ്പോർട്ടിൽ ശ്രേയസ് പൂർണ ഫിറ്റാണെന്നു പറഞ്ഞിരുന്നു. ഇരുവരോടും ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകത്തതാണ് അധികൃതരെ ചൊടിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഭ്യന്തര ക്രിക്കറ്റാണ് പ്രധാനം ഐപിഎൽ അല്ല എന്നു ബിസിസിഐ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന ഐപിഎല്ലിൽ തിളങ്ങിയാലും കാര്യമില്ലെന്നു ചുരുക്കം.

ഇരുവരേയും വാർഷിക കരാറിൽ നിന്നു പുറത്തായതിന്റെ കാരണങ്ങൾ ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ശ്രേയസ് അടക്കമുള്ള താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പാണ് ബിസിസഐ നൽകുന്നത്. ദേശീയ ടീമിൽ ഇല്ലെങ്കിൽ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്നാണ് ബിസിസിഐ നിയമം.

ശ്രേയസ്, ഇഷാന്‍
വില്‍ യങുമായി കൂട്ടിയിടിച്ചു; 12 വര്‍ഷത്തിനു ശേഷം കെയ്ന്‍ വില്ല്യംസന്‍ റണ്ണൗട്ട്! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com