നാല് വര്‍ഷത്തെ ഇടവേള; വനിതകളുടെ റെഡ് ബോള്‍ ആഭ്യന്തര ക്രിക്കറ്റ് വീണ്ടും

സീനിയര്‍ ഇന്‍റര്‍ സോണ്‍ മള്‍ട്ടി ഡേ ട്രോഫി
ഇന്ത്യന്‍ വനിതാ ടെസ്റ്റ് ടീം
ഇന്ത്യന്‍ വനിതാ ടെസ്റ്റ് ടീംട്വിറ്റര്‍

മുംബൈ: നാല് വര്‍ഷത്തിനു ശേഷം സീനിയര്‍ വനിതകളുടെ ആഭ്യന്തര പോരാട്ടം വീണ്ടും ആരംഭിക്കാന്‍ ബിസിസിഐ. സീനിയര്‍ ഇന്‍റര്‍ സോണ്‍ മള്‍ട്ടി ഡേ ട്രോഫി പോരാട്ടമാണ് ആരംഭിക്കുന്നത്. പുനെയില്‍ മാര്‍ച്ച് 29 മുതലാണ് റെഡ് ബോള്‍ പോരാട്ടം.

ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് പോരാട്ടങ്ങളിലേക്ക് തിരിച്ചെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. സമീപ കാലത്ത് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഇന്ത്യന്‍ വനിതാ ടീം ടെസ്റ്റ് കളിച്ചിരുന്നു. 2018ലാണ് ആഭ്യന്തര ക്രിക്കറ്റില്‍ അവസാനമായി വനിതകള്‍ക്കായി റെഡ് ബോള്‍ പോരാട്ടം നടത്തിയത്.

ഇത്തവണ പുനെയില്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ആറ് ടീമുകള്‍ മാറ്റുരയ്ക്കും. ഈസ്റ്റ്, വെസ്റ്റ്, നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍, നോര്‍ത്ത്- ഈസ്റ്റ് ടീമുകളായിരിക്കും മാറ്റുരയ്ക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഞ്ച് മത്സരങ്ങളായിരിക്കും ഉണ്ടാകുക. ത്രിദിന പോരാട്ടമാണ്. മാര്‍ച്ച് 17നു വനിതാ ഐപിഎല്‍ പോരാട്ടങ്ങള്‍ അവസാനിക്കും. തുടര്‍ന്നായിരിക്കും ടൂര്‍ണമെന്‍റ്.

ഒരേസമയം രണ്ട് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നടക്കും. മാര്‍ട്ട് 29, 30, 31 തീയതികളായിരിക്കും മത്സരം. പിന്നീട് രണ്ട് സെമി ഫൈനലുകള്‍. ഏപ്രില്‍ 5, 6, 7 തീയതികളിലായിരിക്കും സെമി. ഫൈനല്‍ ഏപ്രില്‍ 9, 10, 11 തീയതികളിലും.

രണ്ട് സോണുകളിലെ ടീമുകള്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടി. ഈ ടീമുകള്‍ ഏതായിരിക്കുമെന്ന വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

ഇന്ത്യന്‍ വനിതാ ടെസ്റ്റ് ടീം
ഇന്ന് ജോര്‍ജിയ വേരം, അന്ന് എബി ഡിവില്ല്യേഴ്‌സ്! വണ്ടറടിപ്പിച്ച ഫീല്‍ഡിങ് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com