37 റണ്‍സിനിടെ നിലംപൊത്തിയത് 6 വിക്കറ്റുകള്‍! ഓസ്‌ട്രേലിയ- ന്യൂസിലന്‍ഡ് പോര് ആവേശകരം

കിവികള്‍ താണ്ടണം 369 റണ്‍സ്
ഗ്ലെന്‍ ഫിലിപ്സ്
ഗ്ലെന്‍ ഫിലിപ്സ്ട്വിറ്റര്‍

വെല്ലിങ്ടന്‍: ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ അവസാന ആറ് വിക്കറ്റുകള്‍ വെറും 37 റണ്‍സില്‍ നിലംപൊത്തിയിട്ടും മുന്‍ തൂക്കം സ്വന്തമാക്കാന്‍ പക്ഷേ കിവികള്‍ക്ക് കഴിഞ്ഞിട്ടില്ല.

369 റണ്‍സ് വിജയ ലക്ഷ്യമാണ് ന്യൂസിലന്‍ഡ് താണ്ടേണ്ടത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയില്‍. ജയത്തിലേക്ക് ഏഴ് വിക്കറ്റുകളും രണ്ട് ദിവസവും നില്‍ക്കെ കിവികള്‍ ഇനിയും 258 റണ്‍സ് താണ്ടണം. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസന്‍ പുറത്തായത് ന്യൂസിലന്‍ഡിനെ കുഴയ്ക്കുന്നു.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 383 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 164 റണ്‍സും നേടി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 179 റണ്‍സില്‍ അവസാനിച്ചു.

നിലവില്‍ അര്‍ധ സെഞ്ച്വറിയുമായി രചിന്‍ രവീന്ദ്ര ക്രീസില്‍ നില്‍ക്കുന്നു. ഒപ്പം ഡാരില്‍ മിച്ചലും. മിച്ചല്‍ 12 റണ്‍സാണ് എടുത്തത്. രചിന്‍ 56 റണ്‍സും. ടോം ലാതം (8), വില്‍ യങ് (15), കെയ്ന്‍ വില്ല്യംസന്‍ (9) എന്നിവരാണ് പുറത്തായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്‌സില്‍ കുറഞ്ഞ സ്‌കോറില്‍ ഓസീസിനെ പുറത്താക്കി ന്യൂസിലന്‍ഡ് കളിയിലേക്ക് മടങ്ങി വരികയായിരുന്നു. ഗ്ലെന്‍ ഫിലിപ്പിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനമാണ് നിര്‍ണായകമായത്. അവസാന ആറ് വിക്കറ്റുകള്‍ വെറും 37 റണ്‍സില്‍ നിലംപൊത്തി.

46 റണ്‍സെടുത്ത നതാന്‍ ലിയോണാണ് ഓസീസ് ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഓസീസിനെ രക്ഷിച്ചെടുത്ത കാമറൂണ്‍ ഗ്രീന്‍ 34 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്ഡ് (29), ഉസ്മാന്‍ ഖവാജ (28) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

ഗ്ലെന്‍ ഫിലിപ്‌സ് 16 ഓവറില്‍ 45 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ എടുത്തു. മാറ്റ് ഹെന്റി മൂന്നും ക്യാപ്റ്റന്‍ ടിം സൗത്തി രണ്ടും വിക്കറ്റെടുത്തു.

ഗ്ലെന്‍ ഫിലിപ്സ്
തീപ്പൊരി ഗ്രെയ്‌സ്; തുടര്‍ തോല്‍വിയില്‍ നട്ടം തിരിഞ്ഞ് ഗുജറാത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com