കളി മറന്ന് ബ്ലാസ്റ്റേഴ്സ്; ബം​ഗളൂരു എഫ്സിക്ക് ജയം

89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബം​ഗളൂരുവിന് വേണ്ടി വിജയ​ഗോൾ നേടിയത്
ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി പോരാട്ടം
ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി പോരാട്ടംഎക്സ്/ Bengaluru FC

ബം​ഗളൂരു: ഐഎസ്എല്ലിൽ ബം​ഗളൂരു എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ തോല്‍വി. 89-ാം മിനിറ്റില്‍ സാവി ഹെര്‍ണാണ്ടസാണ് ബം​ഗളൂരുവിന് വേണ്ടി വിജയ​ഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സിന് 29 പോയിന്റാണുള്ളത്. 18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗളൂരു എഫ്‌സി 21 പോയിന്റുമായി ആറാമത്.

ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി പോരാട്ടം
'രോഹിതും കോഹ്‍ലിയും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, ശ്രേയസിനും ഇഷാനും മാത്രമല്ല ബാധകം'

ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. തുടക്കം മുതൽ ബം​ഗളൂരു ആണ് മത്സരത്തിൽ‌ ആധിപത്യം കാണിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ ​ഗോൾപോസ്റ്റിലേക്ക് 9 ഷോട്ടുകൾ ബം​ഗളൂരു തൊടുത്തപ്പോൾ അതിൽ രണ്ടെണ്ണം ലക്ഷ്യത്തിലെത്തി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്‌സിയുടെ വിജയഗോള്‍ പിറന്നത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഹെര്‍ണാണ്ടസ് പന്ത് ഗോള്‍വര കടുത്തുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടക്കത്തിൽ ​ഗംഭീര പ്രകടനം കാഴ്ചവെച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് തുടർ പരാജയത്തിലേക്ക് വീഴുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല. കൊച്ചിയിൽ എഫ്സി ​ഗോവയ്ക്ക് എതിരെ നടന്ന മത്സരം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ് നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com