കൂട്ടത്തകര്‍ച്ച, ഒന്‍പതാമനായി എത്തി സെഞ്ച്വറി; കളിയില്‍ 'ശാര്‍ദുല്‍ ട്വിസ്റ്റ്'

105 പന്തില്‍ 13 ഫോറും നാല് സിക്‌സും സഹിതം 109 റണ്‍സ്
ശാര്‍ദുല്‍ ഠാക്കൂര്‍
ശാര്‍ദുല്‍ ഠാക്കൂര്‍ട്വിറ്റര്‍

മുംബൈ: തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി പോരാട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ തകര്‍ച്ച മറികടന്ന് മുംബൈ. ലീഡ് വഴങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ നിന്നു മുംബൈ മികച്ച ലീഡും പിടിച്ചെടുത്തു കുതിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി സെഞ്ച്വറിയാണ് ശാര്‍ദുല്‍ കുറിച്ചത്.

ഒന്‍പതാമനായി ക്രീസിലെത്തിയ ശാര്‍ദുലിന്റെ വെട്ടിക്കെട്ട് സെഞ്ച്വറിയാണ് കളിയിലെ ട്വിസ്റ്റ്. താരം 105 പന്തില്‍ 13 ഫോറും നാല് സിക്‌സും സഹിതം 109 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തമിഴ്‌നാടിന്റെ പോരാട്ടം 146 റണ്‍സില്‍ അവസാനിപ്പിച്ചാണ് മുംബൈ ബാറ്റിങിനു ഇറങ്ങിയത്. എന്നാല്‍ 106 റണ്‍സ് എത്തുമ്പോഴേക്കും അവര്‍ക്ക് വിലപ്പെട്ട ഏഴ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീടാണ് ശാര്‍ദുലിന്റെ ചിറകിലേറിയുള്ള കുതിപ്പ്.

ശാര്‍ദുല്‍ ഠാക്കൂര്‍
മെസിയും സുവാരസും പഴയ 'ബാഴ്‌സ' മാജിക്കും! ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com