ഗുജറാത്തിന് തോല്‍വി തന്നെ! ജയം തുടര്‍ന്നു ഡല്‍ഹി ക്യാപിറ്റല്‍സ്

പോയിന്റ് പട്ടികയില്‍ ഡല്‍ഹി ഒന്നാം സ്ഥാനത്ത്.
ജെസ് ജോണ്‍സന്‍
ജെസ് ജോണ്‍സന്‍ട്വിറ്റര്‍

ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു തുടര്‍ച്ചയായ മൂന്നാം ജയം. പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് ജയന്റ്‌സിനെ 25 റണ്‍സിനാണ് ഡല്‍ഹി വീഴ്ത്തിയത്.

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരായിരുന്നെങ്കില്‍ ആ വഴിയിലാണ് ഇപ്പോള്‍ ഗുജറാത്ത്. കളിച്ച നാലില്‍ നാല് കളികളും ഗുജറാത്ത് തോറ്റു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് കണ്ടെത്തിയത്. ഗുജറാത്തിനു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജെസ് ജോണ്‍സന്‍, രാധ യാദവ് എന്നിവരുടെ ബൗളിങ് മികവാണ് ഡല്‍ഹിക്ക് ജയം ഒരുക്കുന്നതില്‍ നിര്‍ണായകമായത്. 40 റണ്‍സെടുത്ത ആഷ്‌ലി ഗാര്‍ഡ്‌നര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ പിടിച്ചു നിന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്കായി ക്യാപ്റ്റനും ഓപ്പണറുമായ മെഗ് ലാന്നിങ് തിളങ്ങി. താരം 55 റണ്‍സെടുത്തു. 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ലാന്നിങ് പറത്തി. അലിസ് കാപ്‌സി (27), അന്നബെല്‍ സതര്‍ലാന്‍ഡ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഗുജറാത്തിനായി മേഘ്‌ന സിങ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഷ്‌ലി ഗാര്‍ഡ്‌നര്‍ രണ്ട് വിക്കറ്റെടുത്തു.

ജെസ് ജോണ്‍സന്‍
സിക്‌സിലേക്ക് പറന്ന പന്ത്, അവസാനം എത്തി റണ്ണൗട്ടില്‍! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com