ആദ്യറൗണ്ടില്‍ എതിരാളികള്‍ 3 അല്ല 8! ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ മാറുന്നു, ഇനി 36 ടീമുകള്‍

ഒറ്റ പോയിന്റ് പട്ടികയില്‍ 36 ടീമുകള്‍ മാറ്റുരയ്ക്കും
ആദ്യറൗണ്ടില്‍ എതിരാളികള്‍ 3 അല്ല 8! ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ മാറുന്നു, ഇനി 36 ടീമുകള്‍
ട്വിറ്റര്‍

ന്യോന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, കോണ്‍ഫറന്‍സ് ലീഗ് പോരാട്ടങ്ങള്‍ അടിമുടി മാറുന്നു. അടുത്ത സീസണ്‍ മുതല്‍ (2024-25) പുതിയ ഫോര്‍മാറ്റിലായിരിക്കും മത്സര ക്രമം. കൂടുതല്‍ ടീമുകളുടെ പങ്കാളിത്തം, മത്സരങ്ങളുടെ വൈവിധ്യം, കളിക്കാര്‍ക്ക് കൂടുതല്‍ അവസരം തുടങ്ങി നിരവധി കാര്യങ്ങള്‍ ഫോര്‍മാറ്റ് മാറ്റത്തില്‍ യുവേഫ അവകാശപ്പെടുന്നു.

നിലവില്‍ 32 ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. ഈ 32 ടീമുകളെ നാല് വീതമുള്ള എട്ട് ഗ്രൂപ്പുകളാക്കിയാണ് ഇതുവരെ മൂന്ന് ടൂര്‍ണമെന്റിലും നടന്നിരുന്നത്.

ഈ രീതിയാണ് മാറുന്നത്. ടീമുകളുടെ ഫൈനല്‍ റൗണ്ടിലെ എണ്ണം അടുത്ത സീസണ്‍ മുതല്‍ 36 ആയി ഉയരും. മാത്രമല്ല ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കുന്നത് ഒഴിവാക്കുകയാണ്. പകരം ലീഗ് മത്സരങ്ങളിലേത് പോലെ ഒറ്റ പോയിന്റ് പട്ടികയില്‍ ഈ 36 ടീമുകള്‍ മാറ്റുരയ്ക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു ടീമിനു എട്ട് മത്സരങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കാന്‍ അവസരം ലഭിക്കും. നാല് ഹോം മത്സരങ്ങളും നാല് എവേ പോരാട്ടങ്ങളും. നേരത്തെ ഒരു ടീമിനു മൂന്ന് എതിരാളികളുമായി ഹോം, എവേ അനുസരിച്ച് ആറ് മത്സരങ്ങളായിരുന്നു. പുതിയ രീതിയിലാകുമ്പോള്‍ ഒരു ടീമിനു എട്ട് വ്യത്യസ്ത എതിരാളികളുമായി ഏറ്റുമുട്ടാനുള്ള അവസരം ലഭിക്കും.

പോയിന്റ് അടിസ്ഥാനത്തില്‍ ആദ്യ എട്ട് ടീമുകള്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കും. 9ാം സ്ഥാനം മുതല്‍ 24ാം സ്ഥാനങ്ങളില്‍ വരെ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് അവസാന 16ലെത്താന്‍ നോക്കൗട്ട് കളിക്കണം. ഇതില്‍ നിന്നുള്ള എട്ട് ടീമുകളും പ്രീ ക്വാര്‍ട്ടറില്‍ വരും. 25 മുതല്‍ 36 സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകും. ക്വാര്‍ട്ടര്‍ മുതല്‍ ഹോം, എവേ എന്ന പഴയ രീതിയില്‍ തന്നെ മുന്നോട്ട് പോകും.

ആദ്യറൗണ്ടില്‍ എതിരാളികള്‍ 3 അല്ല 8! ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ മാറുന്നു, ഇനി 36 ടീമുകള്‍
മെസിയുടെ ഫ്രീ കിക്ക് ലക്ഷ്യം തെറ്റി; കൊണ്ടത് കുഞ്ഞ് ആരാധികയുടെ മുഖത്ത്! പൊട്ടിക്കരച്ചിൽ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com