ഡുക്കറ്റിനു പിന്നാലെ ഒലി പോപ്പിനേയും മടക്കി കുല്‍ദീപ്; ഇംഗ്ലണ്ട് 100 റണ്‍സില്‍

വീണ രണ്ട് വിക്കറ്റുകളും പോക്കറ്റിലാക്കി കുല്‍ദീപ് യാദവ്
വിക്കറ്റെടുത്ത കുല്‍ദീപിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ
വിക്കറ്റെടുത്ത കുല്‍ദീപിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മട്വിറ്റര്‍

ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു രണ്ട് വിക്കറ്റുകള്‍ നഷ്ടം. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍. ഇംഗ്ലണ്ടിനു നഷ്ടമായ രണ്ട് വിക്കറ്റുകളും കുല്‍ദീപ് യാദവ് സ്വന്തമാക്കി.

നിലവില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍. സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി (61) ബാറ്റിങ് തുടരുന്നു.

ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമിട്ട ശേഷമാണ് ഇംഗ്ലണ്ടിനു വിക്കറ്റ് നഷ്ടമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ട് സ്‌കോര്‍ 60 കടന്നു മുന്നേറുന്നതിനിടെയാണ് അവര്‍ക്ക് ആദ്യ നഷ്ടം സംഭവിച്ചത്. ബെന്‍ ഡുക്കറ്റാണ് മടങ്ങിയത്. താരം 27 റണ്‍സെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് കുതിക്കുന്നതിനിടെ കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

പിന്നാലെ ഒലി പോപ്പ് ഇറങ്ങി. എന്നാല്‍ പോപ്പിനും അധികം ആയുസുണ്ടായില്ല. വീണ്ടും ഞെട്ടിച്ചത് കുല്‍ദീപ്. താരം 11 റണ്‍സുമായി പുറത്ത്.

വിക്കറ്റെടുത്ത കുല്‍ദീപിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ഇത് അവസാന ഐപിഎല്‍; വിരമിക്കല്‍ ആലോചനയില്‍ ദിനേഷ് കാര്‍ത്തിക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com