'ക്രൗളി ഔട്ടാണ് ക്യാപ്റ്റാ...'- സര്‍ഫറാസിന്റെ ആവശ്യം തള്ളി രോഹിത്, വീണ്ടുമൊരു ഡിആര്‍എസ് ദുരന്തം!

ക്രൗളി ഔട്ടാണെന്നു റിപ്ലേയില്‍ വ്യക്തമായി
സര്‍ഫറാസ് ഡിആര്‍എസ് എടുക്കാന്‍ രോഹതിനോടു ആവശ്യപ്പെടുന്നു
സര്‍ഫറാസ് ഡിആര്‍എസ് എടുക്കാന്‍ രോഹതിനോടു ആവശ്യപ്പെടുന്നുട്വിറ്റര്‍

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ മറ്റൊരു ഡിആര്‍എസ് ദുരന്തം കൂടി. ഉച്ച ഭക്ഷണത്തിനു പിന്നാലെ സാക് ക്രൗളിയെ പുറത്താക്കാനുള്ള അവസരമാണ് ഡിആര്‍എസ് എടുക്കാന്‍ രോഹിത് വിമുഖത കാണിച്ചതിലൂടെ നഷ്ടമായത്.

സാക് ക്രൗളിയെ സ്‌കോര്‍ 79ല്‍ നില്‍ക്കെ പിന്നീട് കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. താരം 61 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സംഭവം. കുല്‍ദീപിന്റെ പന്ത് പ്രതിരോധിച്ച ക്രൗളിയുടെ ഷോര്‍ട്ട് ബാറ്റിന്റെ എഡ്ജില്‍ തട്ടി ഷോര്‍ട്ട് ലെഗില്‍ സര്‍ഫറാസ് ഖാന്റെ കൈയിലൊതുക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍ഫറാസ് ഡിആര്‍എസ് എടുക്കാന്‍ രോഹിതിനോടു ആവശ്യപ്പെട്ടു. ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ താരത്തിനു ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ഇന്ത്യ ഡിആര്‍എസ് എടുത്തതുമില്ല.

റീപ്ലേ പരിശോധിച്ചപ്പോള്‍ ക്രൗളിയുടെ ബാറ്റിന്റെ അള്‍ട്രാ എഡ്ജില്‍ പന്ത് ടച്ച് ചെയ്തതായി റിപ്ലേയില്‍ തെളിഞ്ഞു. എന്നാല്‍ ഡിആര്‍എസ് എടുക്കാഞ്ഞതിനാല്‍ ഔട്ട് കിട്ടിയതുമില്ല.

സര്‍ഫറാസ് ഡിആര്‍എസ് എടുക്കാന്‍ രോഹതിനോടു ആവശ്യപ്പെടുന്നു
വീണ്ടും കുല്‍ദീപ്; ക്രൗളി ക്ലീന്‍ ബൗള്‍ഡ്, ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com