ഐപിഎല്‍ മാത്രമല്ല, ടെസ്റ്റ് കളിച്ചും പണം വാരാം! ബിസിസിഐ ഇന്‍സെന്‍റീവ് സ്‌കീം

രു സീസണില്‍ 75 ശതമാം മുകളില്‍ ടെസ്റ്റ് കളിക്കുന്ന
രോഹിത് ശര്‍മ
രോഹിത് ശര്‍മഫയല്‍

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ പങ്കാളിത്തം കൂട്ടുന്നതിന്റെ ഭാഗമായി ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം പ്രഖ്യാപിച്ച് ബിസിസിഐ. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെയാണ് റെഡ് ബോള്‍ പോരാട്ടത്തിന്റെ പ്രചാരം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍.

സീനിയര്‍ പുരുഷ ടീമിലാണ് നിലവില്‍ സ്‌കീം നടപ്പിലാക്കുന്നത്. നിലവില്‍ ലഭിക്കുന്ന മാച്ച് ഫീയ്ക്ക് പുറമെ ലഭിക്കുന്ന അധിക പ്രോത്സാഹനമെന്ന നിലയിലാണ് സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ താരങ്ങള്‍ക്കായി മാത്രം ബിസിസിഐ ഈ ഇനത്തില്‍ 40 കോടി അധിക തുകയാണ് ചെലവിടാനൊരുങ്ങുന്നത്.

നിലവില്‍ 15 ലക്ഷം രൂപ വരെയാണ് ഒരു താരത്തിനു ടെസ്റ്റ് കളിച്ചാല്‍ ലഭിക്കുന്നത്. ഇത് 45 ലക്ഷം രൂപ വരെയാക്കാനുള്ള അവസരമാണ് താരങ്ങള്‍ക്ക് മുന്നില്‍ ബിസിസിഐ തുറന്നിടുന്നത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ താത്പര്യത്തോടെ കളിച്ച് മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒരു സീസണില്‍ 75 ശതമാനത്തിനു മുകളില്‍ ടെസ്റ്റ് കളിക്കുന്ന താരങ്ങള്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക.

2022-23 സീസണ്‍ കണക്കാക്കി തന്നെ തുക അനുവദിക്കാനാണ് തീരുമാനം. ഈ തുക കുടിശ്ശികയായി കണക്കാക്കി നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏഴ് ടെസ്റ്റ് ഒരു സീസണില്‍ കളിക്കുന്ന, അന്തിമ ഇലവനില്‍ അവസരം കിട്ടുന്ന താരങ്ങള്‍ക്ക് 45 ലക്ഷം രൂപ കിട്ടും. അന്തിമ ഇലവനില്‍ കളിച്ചില്ലെങ്കിലും ടീമില്‍ ഉള്‍പ്പെട്ടാല്‍ 22 ലക്ഷം.

ഐപിഎല്‍ അടക്കമുള്ള ഫ്രാഞ്ചൈസി മത്സരങ്ങള്‍ക്ക് താരങ്ങള്‍ പ്രാധാന്യം നല്‍കുകയും ആഭ്യന്തര മത്സരങ്ങള്‍ പലരും ഒഴിവാക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ പുതിയ മാറ്റം. ഇത്തരത്തില്‍ ഏതൊക്കെ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വിമുഖരാവുന്നുവെന്നു കോടി.

രോഹിത് ശര്‍മ
100ാം ടെസ്റ്റില്‍ 5 വിക്കറ്റുകള്‍, അശ്വിന്‍ ഇതിഹാസങ്ങള്‍ക്കൊപ്പം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com