86ാം മിനിറ്റില്‍ ഹവേട്‌സിന്‍റ പവര്‍ഫുള്‍ ഹെഡ്ഡര്‍! ഗണ്ണേഴ്‌സ് ജയിച്ചു കയറി തലപ്പത്തേക്ക്

28 കളിയില്‍ 64 പോയിന്‍റുകളുമായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത്
ഹവേട്സിന്‍റെ ഹെഡ്ഡര്‍ വലയിലേക്ക്
ഹവേട്സിന്‍റെ ഹെഡ്ഡര്‍ വലയിലേക്ക്എഎഫ്പി

ലണ്ടന്‍: ബ്രെന്‍ഡ്‌ഫോര്‍ഡിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടം ജയിച്ചു കയറി ആഴ്‌സണല്‍ തലപ്പത്ത്. അവസാന ഘട്ടത്തില്‍ കയ് ഹവേട്‌സ് നേടിയ ഗോളാണ് കളി പീരങ്കിപ്പടയ്ക്ക് അനുകൂലമാക്കിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം.

19ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിലൂടെ ഗണ്ണഴ്‌സ് മുന്നിലെത്തി. എന്നാല്‍ യോന വിസ്സയിലൂടെ ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് ബ്രെന്‍ഡ്‌ഫോര്‍ഡ് സമനില പിടിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം പകുതിയുടെ ഏറിയ പങ്കും ആഴ്‌സണലിനെ ഗോളടിപ്പിക്കാതെ നിര്‍ത്താന്‍ ബ്രെന്‍ഡ്‌ഫോര്‍ഡിനു സാധിച്ചു. എന്നാല്‍ 86ാം മിനിറ്റില്‍ ബെന്‍ വൈറ്റിന്റെ ക്രോസില്‍ നിന്നു കയ് ഹവേട്‌സ് നേടിയ കരുത്തുറ്റ ഹെഡ്ഡര്‍ കളി ഗണ്ണേഴ്‌സിനു അനുകൂലമാക്കി തിരിച്ചു.

28 കളികളില്‍ നിന്നു ആഴ്ണലിനു 64 പോയിന്റുകള്‍. ഒരു കളി കുറച്ചു കളിച്ച ലിവര്‍പൂള്‍ 63 പോയിന്റുമായി രണ്ടാം സ്ഥാനത്തും മാഞ്ചസ്റ്റര്‍ സിറ്റി 62 പോയിന്റുകളുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ഇരു ടീമുകളുടേയും അടുത്ത മത്സരത്തിന്റെ ഫലങ്ങള്‍ സ്ഥാനങ്ങളില്‍ വീണ്ടും നിര്‍ണായകമാകും.

ഹവേട്സിന്‍റെ ഹെഡ്ഡര്‍ വലയിലേക്ക്
കുഞ്ഞന്‍ ലക്ഷ്യം... പക്ഷേ! ഓസീസിനെ വെട്ടിലാക്കി കിവികള്‍, 4 നിര്‍ണായക വിക്കറ്റുകള്‍ പോക്കറ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com