ജയിക്കാൻ എല്ലാം ചെയ്തു, പക്ഷേ... 1 റണ്ണിനു തോറ്റു; പൊട്ടിക്കരഞ്ഞ് റിച്ചയും ശ്രേയങ്കയും (വീഡിയോ)

അര്‍ധ സെഞ്ച്വറിയുമായി റിച്ച, 4 വിക്കറ്റുകള്‍ വീഴ്ത്തി ശ്രേയങ്ക
തോല്‍വിയുടെ നിരാശയില്‍ റിച്ചയും ശ്രേയങ്കയും
തോല്‍വിയുടെ നിരാശയില്‍ റിച്ചയും ശ്രേയങ്കയുംട്വിറ്റര്‍

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗില്‍ നാടകീയ പോരില്‍ ഒറ്റ റണ്ണിനു തോറ്റത് വിശ്വസിക്കാനാകാതെ ഗ്രൗണ്ടിലിരുന്നു പൊട്ടിക്കരഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളായ റിച്ച ഘോഷും ശ്രേയങ്ക പാട്ടീലും. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ ഒറ്റ റണ്ണിനാണ് ആര്‍സിബി അപ്രതീക്ഷിത തോല്‍വി വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ആര്‍സിബിയുടെ പോരാട്ടം ഏഴ് വിക്കറ്റിനു 180ല്‍ അവസാനിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അര്‍ധ സെഞ്ച്വറിയുമായി ടീമിനെ ജയത്തിലേക്ക് നയിക്കുന്നതിനിടെയാണ് നിര്‍ണായക ഘട്ടത്തില്‍ റിച്ച റണ്ണൗട്ടായത്. ഇതാണ് താരത്തെ വലിയ നിരാശയിലേക്ക് തള്ളിയത്. റിച്ച 29 രന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 51 റണ്‍സ് വാരി. ശ്രേയങ്കയാണ് ബൗളിങില്‍ തിളങ്ങിയത്. താരം ഡല്‍ഹിയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ റണ്‍സിനായി ഓടുന്നതിനിടെ റിച്ച റണ്ണൗട്ടായി. ഡല്‍ഹി ഒറ്റ റണ്ണിന്റെ നാടകീയ വിജയവും പിടിച്ചു. ജെസ് ജോണ്‍സന്‍ എറിഞ്ഞ പന്തില്‍ റിച്ച റണ്ണിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഷെഫാലി വര്‍മയുടെ ഫീല്‍ഡിങ് ഇടപെടല്‍ റിച്ചയുടെ ഓട്ടം റണ്ണൗട്ടില്‍ അവസാനിപ്പിച്ചു.

തോല്‍വിയുടെ നിരാശയില്‍ റിച്ചയും ശ്രേയങ്കയും
കൈയിലിരുന്ന കളി കളഞ്ഞ് ന്യൂസിലന്‍ഡ്; ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com