2021നു ശേഷം ആദ്യം; മുംബൈ നെറ്റ്‌സില്‍ 'ക്യാപ്റ്റന്‍ ഹര്‍ദിക്' (വീഡിയോ)

ഐപിഎല്ലിനു മുന്നോടിയായി പരിശീലനം ആരംഭിച്ച് ഹര്‍ദിക്
ഹര്‍ദിക് പരിശീലനത്തില്‍
ഹര്‍ദിക് പരിശീലനത്തില്‍വീഡിയോ സ്ക്രീന്‍ ഷോട്ട്

മുംബൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് ക്യാമ്പില്‍ തിരിച്ചെത്തി ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്‍ പുതിയ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ താരം നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചു.

ഗുജറാത്ത് ടൈറ്റന്‍സ് നായകനായി രണ്ട് സീസണ്‍ കളിച്ച ശേഷമാണ് ഹര്‍ദിക് തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തുന്നത്. ഇത്തവണ ക്യാപ്റ്റനായാണ് വരവ്. താരത്തിന്റെ മുംബൈയിലേക്കുള്ള തിരിച്ചു വരവും രോഹിതിനെ മാറ്റ് നായകനായുള്ള അവരോധവും വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.

2021നു ശേഷം ആദ്യമായി താരം മുംബൈ ടീമിന്റെ നെറ്റ്‌സില്‍ പ്രാക്ടീസ് ആരംഭിച്ചു. ഐപിഎല്ലില്‍ ഏഴ് സീസണുകള്‍ മുംബൈക്കായി കളിച്ച ശേഷമാണ് താരം ഗുജറാത്ത് ടൈറ്റന്‍സിലേക്ക് 15 കോടിക്ക് കൂടുമാറിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുജറാത്ത് ടൈറ്റന്‍സിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചു. രണ്ടാം സീസണില്‍ രണ്ടാം സ്ഥാനവും ടീമിനു സ്വന്തമായി.

2023ലെ ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഹര്‍ദിക് പിന്നീട് ഈയടുത്താണ് കളത്തിലിറങ്ങിയത്. കാല്‍ പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിനു മത്സരങ്ങള്‍ നഷ്ടമായത്. പരിക്കു മാറിയ ശേഷം ഐപിഎല്ലില്‍ കളിക്കുന്നതിനു മുന്നോടിയായി താരം ഈയടുത്ത് ഡിവൈ പാട്ടീല്‍ ടി20യില്‍ കളിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ മുംബൈ പരിശീലന ക്യാമ്പിലേക്കുള്ള വരവ്.

അതേസമയം രോഹിതിനെ വെട്ടി ഹര്‍ദികിനെ ക്യാപ്റ്റനാക്കിയ മുംബൈ നടപടിക്കെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിജയങ്ങളും കിരീടങ്ങളും നേടിക്കൊടുത്ത നായക മികവാണ് രോഹിതിന്റെ കൈമുതല്‍.

ഹര്‍ദിക് പരിശീലനത്തില്‍
29 വര്‍ഷം തകരാതെ നിന്നു; സച്ചിന്‍റെ റെക്കോര്‍ഡ് തിരുത്തി മുഷീര്‍ ഖാന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com