28 തുടര്‍ ജയങ്ങള്‍; ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ അധ്യായം; ലോക റെക്കോര്‍ഡിട്ട് അല്‍ ഹിലാല്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമിയിലേക്ക് മുന്നേറി ഹിലാല്‍
അല്‍ ഹിലാല്‍- ഇത്തിഹാദ് മത്സരം
അല്‍ ഹിലാല്‍- ഇത്തിഹാദ് മത്സരംട്വിറ്റര്‍

ജിദ്ദ: ഫുട്‌ബോളില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് വിജയക്കുതിപ്പുമായി സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാല്‍. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയ അവര്‍ 28 തുടര്‍ വിജയങ്ങളെന്ന അപൂര്‍വ റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കോര്‍ട്ടറില്‍ അല്‍ ഹിലാല്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ ഇത്തിഹാദിനെ വീഴ്ത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. ഇരു പാദങ്ങളിലായി 4-0ത്തിന്റെ വിജയമാണ് അല്‍ ഹിലാല്‍ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ ജയത്തോടെയാണ് തുടര്‍ ജയങ്ങളുടെ എണ്ണം അല്‍ ഹിലാല്‍ 28 ആക്കിയത്. 2016ല്‍ വെയ്ല്‍സ് ടീം ദി ന്യൂ സെയ്ന്റ്‌സ് നേടിയ 27 തുടര്‍ ജയങ്ങളുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

അല്‍ ഹിലാല്‍- ഇത്തിഹാദ് മത്സരം
ആദ്യം പന്തില്‍, പിന്നെ ബാറ്റില്‍; മജീഷ്യന്‍ എല്ലിസ് പെറി; മുംബൈയെ തകര്‍ത്ത് ആര്‍സിബി പ്ലേ ഓഫില്‍

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് അല്‍ ഹിലാല്‍. നാല് തവണയാണ് അവര്‍ കിരീടം സ്വന്തമാക്കിയത്. അഞ്ചാം കിരീടത്തിലേക്ക് അവര്‍ കൂടുതല്‍ അടുത്തു.

പ്രൊ ലീഗില്‍ 23 മത്സരങ്ങളില്‍ 21 ജയവും രണ്ട് സമനിലയുമായി അപരാജിത മുന്നേറ്റമാണ് അവര്‍ നടത്തുന്നത്. 65 റണ്‍സുമായി അവര്‍ ലീഗില്‍ തലപ്പത്ത് തുടരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ 53 പോയിന്റുമായി രണ്ടാമത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com