ദിമിത്രിയോസിന്റെ ഇരട്ട ഗോളിനും രക്ഷിക്കാനായില്ല, ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി; മോഹന്‍ ബഗാന്റെ ജയം മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി
 മോഹൻ ബ​ഗാൻ താരങ്ങളുടെ ആഹ്ലാദ പ്രകടനം
മോഹൻ ബ​ഗാൻ താരങ്ങളുടെ ആഹ്ലാദ പ്രകടനംIMAGE CREDIT: Indian Super League

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. വിജയത്തോടെ 18 കളികളില്‍നിന്ന് 39 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മോഹന്‍ ബഗാന്‍. ഒടുവില്‍ കളിച്ച ആറു മത്സരങ്ങളില്‍നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 18 കളികളില്‍നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ടഗോള്‍ നേടി. 63, 90+9 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്റെ ഗോളുകള്‍. ഒരു ഗോള്‍ മലയാളി താരം വിബിന്‍ മോഹനന്റെ വകയാണ്. 54-ാം മിനിറ്റിലായിരുന്നു വിബിന്റെ ഗോള്‍.

ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ എതിരില്ലാത്ത ഒരു ഗോളിനു മുന്നിലായിരുന്നു. മോഹന്‍ ബഗാനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോള്‍ നേടി. 4, 60 മിനിറ്റുകളിലായിരുന്നു സാദികുവിന്റെ ഗോളുകള്‍. ദീപക് താംഗ്രി (68), ജെയ്‌സന്‍ കുമ്മിങ്‌സ് (90+7) എന്നിവരാണ് മോഹന്‍ ബഗാന്റെ മറ്റു ഗോളുകള്‍ നേടിയത്.

 മോഹൻ ബ​ഗാൻ താരങ്ങളുടെ ആഹ്ലാദ പ്രകടനം
ബുമ്രയെ മറികടന്ന് അശ്വിന്‍ ഒന്നാമത്; രോഹിതിനും ഗില്ലിനും നേട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com