ശ്രീലങ്കന്‍ മുന്‍ നായകന്‍ ലഹിരു തിരുമാനെയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്

കരിയറില്‍ 44 ടെസ്റ്റ് മത്സരങ്ങളും 127 ഏകദിനങ്ങളും 26 ടി20 മത്സരങ്ങളും ലഹിരു തിരുമാനെ കളിച്ചിട്ടുണ്ട്
ലഹിരു  തിരുമാനെ
ലഹിരു തിരുമാനെഎക്‌സ്

കൊളംബോ: ശ്രീലങ്കന്‍ മുന്‍ നായകന്‍ ലഹിരു തിരുമാനെയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. തിരുമാനെ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കുകളോടെ താരത്തെ അനുരാധപുര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിനൊപ്പം മറ്റൊരാളും കാറില്‍ ഉണ്ടായിരുന്നു.

ഇരുവരുടെയും പരിക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലെജന്‍ഡ്‌സ് ക്രിക്കറ്റില്‍ ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സിന് വേണ്ടി കളിക്കുകയാണ് ലഹിരു തിരുമാനെ. സംഭവത്തില്‍ ഫ്രാഞ്ചൈസി ഔദ്യോഗിക പ്രസ്താവനയിറക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലഹിരു  തിരുമാനെ
42ാം വട്ടം! മുംബൈ രഞ്ജി ചാമ്പ്യന്‍മാര്‍

''ക്ഷേത്ര ദര്‍ശനത്തിന് പോയ ലഹിരു തിരുമാനെയും കുടുംബവും കാര്‍ അപകടത്തില്‍പ്പെട്ടതായി അറിയിക്കുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഭാഗ്യവശാല്‍, മെഡിക്കല്‍ പരിശോധനയില്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുന്നു. കൂടുതല്‍ ആശങ്കപ്പെടാനില്ലെന്നും'' ന്യൂയോര്‍ക്ക് സ്ട്രൈക്കേഴ്സ് പ്രസ്താവനയില്‍ പറയുന്നു.

കരിയറില്‍ 44 ടെസ്റ്റ് മത്സരങ്ങളും 127 ഏകദിനങ്ങളും 26 ടി20 മത്സരങ്ങളും ലഹിരു തിരുമാനെ കളിച്ചിട്ടുണ്ട്. 2014 ല്‍ ഉള്‍പ്പെടെ മൂന്ന് ടി20 ലോകകപ്പ് കപ്പുകളില്‍ പങ്കെടുത്ത താരം 2023 ജൂലൈയില്‍ വിരമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com