'സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു'- അഫ്ഗാനുമായി ക്രിക്കറ്റ് കളിക്കില്ലെന്നു ഓസ്‌ട്രേലിയ

മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു
ഓസ്ട്രേലിയ- അഫ്ഗാനിസ്ഥാന്‍
ഓസ്ട്രേലിയ- അഫ്ഗാനിസ്ഥാന്‍ട്വിറ്റര്‍

സിഡ്‌നി: അഫ്ഗാനിസ്ഥാനുമായുള്ള ടി20 പരമ്പര റദ്ദാക്കി ഓസ്‌ട്രേലിയ. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓഗസ്റ്റില്‍ നടത്താനിരുന്ന പരമ്പരയാണ് റദ്ദാക്കിയത്.

താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ കായിക മേഖലയിലടക്കം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പരമ്പരയില്‍ നിന്നുള്ള പിന്‍മാറ്റം.

അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും അവസ്ഥ അനുദിനം മോശമാകുന്നു. ഇക്കാരണത്താലാണ് പരമ്പരയില്‍ നിന്നു പിന്‍മാറുന്നത്. ലോകമെമ്പാടമുള്ള പെണ്‍കുട്ടികളും സ്ത്രീകളും ക്രിക്കറ്റിലേക്ക് കടന്നു വരുന്നതിനെ ശക്തമായി പിന്തുണയ്ക്കാനുള്ള പ്രതിബദ്ധത ക്രിക്കറ്റ് ഓസ്‌ട്രേലിയക്കുണ്ടെന്നും ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതു മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ നിന്നു ഓസ്ട്രലിയ പിന്‍മാറുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പരമ്പര കളിക്കാന്‍ ഓസ്‌ട്രേലിയ വിസമ്മതം അറിയിക്കുകയാണ്.

2021ല്‍ നവംബറില്‍ തീരുമാനിച്ചിരുന്ന അഫ്ഗാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നു ഓസ്‌ട്രേലിയ പിന്‍മാറി. കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്നു ഓസീസ് പിന്‍മാറുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ പര്യടനത്തിന്റെ ഭാഗമായാണ് ഏകദിന പരമ്പര തീരുമാനിച്ചത്. മത്സരം യുഎഇയില്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍ ഓസീസ് പിന്‍മാറുകയായിരുന്നു.

ഓസ്ട്രേലിയ- അഫ്ഗാനിസ്ഥാന്‍
വീണ്ടും കേള്‍ക്കാം സിദ്ധുവിന്റെ ശബ്ദം; മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കമന്ററി ബോക്‌സില്‍ തിരിച്ചെത്തുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com